

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഹുമ കുറേഷി. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മറാത്തി ഇംഗ്ലീഷ് മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ സാധിച്ചു.



ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോട് മോഡലിംഗ് രംഗത്തും താരത്തിന് അമിത താല്പര്യം ആയിരുന്നു. ഒരുപാട് തിയേറ്ററിക്കൽ പ്രൊഡക്ഷനിൽ വർക്ക് ചെയ്തതിനുശേഷം താര മുംബൈയിലേക്ക് താമസം മാറ്റി. പിന്നീട് പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സാംസങ് മൊബൈൽ ന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് താരത്തെ ശ്രദ്ധിക്കുകയും സിനിമയിൽ അവസരം നൽകുകയും ചെയ്യുകയുണ്ടായി.



മോഡലിംഗ് രംഗത്തും അഭിനയരംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ അടിപൊളി ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഈ പ്രായത്തിലും എന്ന സുന്ദരിയാ! എന്നാണ് ആരാധകർ ഒരേസ്വരത്തിൽ പറയുന്നത്. 4 മില്യൺ ഇൽ കൂടുതൽ ആരാധകരാണ് താരത്തിനെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.



2012 ൽ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് സിനിമ ഗ്യാങ്സ് ഓഫ് ഓസിപുർ ലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മുഹ്സിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2015 ൽ പുറത്തിറങ്ങിയ ഹൈവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മറാത്തി ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ചു.



2016 ൽ ഉദയ് അനന്തൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൈറ്റ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ ഡബിൾ റോളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിമൈ എന്ന അജിത് സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്.






Leave a Reply