

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ചിന്നു ചന്ദ്നി. ആസിഫ് അലി നായകനായി പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയിച്ച സിനിമകളിലെല്ലാം താരത്തിന്റെ കഥാപാത്രത്തെ അടയാളപ്പെടുത്തിയാണ് താരം കടന്നു പോയത്.



താരം മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ക്യാപിച്ചിനോ, ഞാൻ ഷേക്സ്പിയർ എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിക്കുന്നത് ഓരോ കഥാപാത്രത്തെയും താരം ആത്മാർത്ഥതയോടെ സമീപിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് താരം ഓരോ വേഷത്തിലൂടെയും നേടുന്നത്.



തമാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമാശയിൽ താരം ചിന്നു എന്ന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകരുടെ സ്നേഹം സമ്പാദിച്ച ഒരു കഥാപാത്രമായിരുന്നു തമാശയിലെ താരത്തിന്റെ കഥാപാത്രം. അത്രത്തോളം മികവിൽ താരം ആ കഥാപാത്രത്തെ ഉള്ളറിഞ്ഞ് അവതരിപ്പിച്ചു എന്ന് തന്നെ പറയാം.



ഭീമന്റെ വഴി എന്ന സിനിമയിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഭീമന്റെ വഴി എന്ന സിനിമയിൽ അഞ്ചു ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു. ഭാവിയിൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തും എന്നതിൽ യാതൊരു സംശയവുമില്ല. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലെ സ്ഥിര സാന്നിധ്യമായി താരം മാറിയിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം സജീവമായി ആരാധകർ ബന്ധങ്ങളെ ഉണ്ടാക്കിയെടുത്തതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്.



ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്നവർ ചെയ്യുന്ന പണിയാണ് ബോഡി ഷെയ്മിങ് എന്നും എന്റെ സിനിമകൾ കണ്ടവരിൽ ഒരാളുപോലും വണ്ണം കുറച്ച് അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നും വന്നതിനുശേഷം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടില്ല എന്ന് എന്റെ കഥാപാത്രത്തെക്കുറിച്ച് നല്ലതാണ് പറഞ്ഞു കേട്ടത് എന്നുമാണ് താരം പറയുന്നത് വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.



Leave a Reply