

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ പേരാണ് അമൃത സുരേഷ്. തന്റെ ഗാനാലാപനം മികവു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിരുന്നു. പാടിയ പാട്ടുകൾ എല്ലാം മനോഹരമാക്കാൻ ഉം എല്ലാവിധത്തിലുള്ള പാട്ടുകൾ പാടാനും ഉള്ള കഴിവുകളും താരത്തിനുണ്ട്. ഇപ്പോൾ താരം ഗാനാലാപന മികവിന് കൂടെ ഗാനരചയിതാവ്, കമ്പോസർ, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ്.



തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു അതുകൊണ്ട് തന്നെ 2007 ൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ ഇന്ത്യ വേദിയിൽ തനിക്ക് ലഭിച്ച പ്രേക്ഷകരെ താരം ഇന്നും നിലനിർത്തുകയാണ്. അമൃതംഗമയ എന്ന ഒരു മ്യൂസിക് ബാൻഡ് താരം നിർമ്മിച്ചിട്ടുണ്ട്. പോപ്പ്, ക്ലാസിക്കൽ, ഫോൾക്, ഗസൽ, ഭജൻ, റോക്ക് എന്നീ ജോണറുകളിൽ എല്ലാം താരത്തിന് ഒരുപാട് മികവു ഉണ്ട്.



ചെറുപ്പം മുതൽ തന്നെ ഗാനാലാപന രംഗത്ത് താരം ശ്രദ്ധേയമായിരുന്നു ഒരുപാട് സമ്മാനങ്ങളും അവാർഡുകളും താരത്തിന് ഇതിനോടകം തന്നെ നേടാൻ സാധിച്ചിട്ടുണ്ട് പഠിക്കുന്ന സമയത്ത് തന്നെ ഈ രംഗത്തെ താരം ശ്രദ്ധ പുലർത്തിയിരുന്നു. ഒരുപാട് സിനിമകളിൽ പ്ലേബാക്ക് സിംഗർ ആയും താരം പ്രത്യക്ഷപ്പെട്ടു 2007 ഇൽ പുറത്തിറങ്ങിയ വാമനപുരി എന്ന സിനിമയിലെ ഉണരുമീ പുളകങ്ങൾ എന്ന പാട്ടാണ് താരം ആദ്യമായി ആലപിക്കുന്നത്.



2019 ല് പുറത്തിറങ്ങിയ വിജയകരമായ ചിത്രം ജൂൺ എന്ന സിനിമയിൽ താരം ആലപിച്ച മിന്നിമിന്നി എന്ന ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ജൂണിലെ ഗാനാലാപനത്തിന് താരത്തിന് അവാർഡുകളും ലഭിക്കുകയുണ്ടായി. 2019ലെ ക്രിയേറ്റീവ് ഫിലിം അവാർഡിൽ ബെസ്റ്റ് ഫീമെയിൽ സീനറി നുള്ള അവാർഡ് താരത്തിന് ലഭിച്ചത് ജൂണിലെ ഗാനത്തിനാണ്. ബെസ്റ്റ് സോളോക്കു ഈ വർഷം തന്നെ രാമുകാര്യാട്ട് സംഗീത അവാർഡും താരത്തിന് ഈ ഗാനം നേടിക്കൊടുത്തു.



ഗായികക്കുള്ള മാസ്റ്റർ ഭീഷണി ഇന്റലിജൻസ് അവാർഡ് 2017 ലാണ് താരത്തിന് ലഭിച്ചത്. ഒരുപാട് ടെലിവിഷൻ ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട് അതുകൊണ്ട് ടെലിവിഷൻ പ്രേക്ഷകരുടെയും ഇഷ്ടം നേടാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മകളുടെ വിശേഷങ്ങളും പുതിയ വിശേഷങ്ങൾ എല്ലാം താരം പ്രേക്ഷകരുമായി നിരന്തരം സംവദിക്കാറുണ്ട്.



ഗാനാലാപനം മികവുകൊണ്ട് താരം നേടിയ ആരാധകർ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ ഏറ്റെടുക്കുന്നത് പതിവാണ്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹെയർസ്റ്റൈൽ മാറ്റിയ ഫോട്ടോകളും മറ്റും ആരാധകർ വലിയ ആരവത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ താരം കാലിൽ ടാറ്റു വരക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ അവ ഏറ്റെടുത്തിട്ടുണ്ട്.




Leave a Reply