

പഴയകാല നടിമാരിൽ ഇപ്പോഴും ആരാധകരുള്ള പ്രമുഖ അഭിനേത്രിയാണ് സുചിത്ര മുരളി. ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിയായി താരം മാറുകയായിരുന്നു. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകളിൽ ഓരോന്നിലും മികച്ച അഭിനയ അനുഭവമായിരുന്നു താരം പ്രേക്ഷകർക്ക് നൽകിയത്. അതുകൊണ്ട് തന്നെയാണ് ഇന്ന് ഉള്ള പ്രേക്ഷകരെയും താരത്തിന് കയ്യിലെടുക്കാൻ സാധിക്കുന്നത്.



1978 ൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടാൻ താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരുപാട് മികച്ച സിനിമകളാണ് താരത്തെ തേടിയെത്തിയത്. അന്ന് താരത്തിന്റെ ഡേറ്റിനു വേണ്ടി സംവിധായകർ കാത്തു നിൽക്കുന്ന അവസ്ഥ വരെ ഉണ്ടായി.



അഭിനയ വൈഭവത്തോടെ കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന് ഉണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ നേടിയെടുക്കാൻ മാത്രം അഭിനയ മികവ് താരം പ്രകടമാക്കിയിരുന്നു. തന്റെ ആകർഷണീയമായ അഭിനയം കൊണ്ടും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടുകയും ചെയ്തു.



വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ സിനിമ മേഖലയിലുള്ള വളർച്ച. മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാനും അഭിനയിച്ച സിനിമകളിലെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നിറഞ്ഞ കൈയടിയോടെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കാനും ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് ഭാഗ്യമുണ്ടായി.



അടിമ കച്ചവടം, എന്റെ സ്നേഹം നിനക്കു മാത്രം, അങ്ങാടി, അമ്പലപ്രാവ്, ഊതിക്കാച്ചിയപൊന്ന്, സ്വർണ്ണഗോപുരം, വൃത്തം, കുട്ടേട്ടൻ, ക്ഷണകത്ത്, അഭിമന്യു, ഹിറ്റ്ലർ, കക്കാകുയിൽ, രാക്ഷസ രാജാവ്, രാക്കിളി പാട്ട്, ഭാരതം, കള്ളൻ കളപ്പലിൽ തന്നെ, തലസ്ഥാനം, നീലകുറുക്കൻ, കാവടിയാട്ടം, സ്ത്രീ ധനം, തറവാട്, കാശ്മീരം തുടങ്ങിയവയാണ് താരം അഭിനയിച്ച ഹിറ്റ് ചിത്രങ്ങൾ. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന അഭിനേത്രി ആയിരുന്നു താരം.



സിനിമാമേഖലയിൽ തന്നെ ഒരുപാട് കഴിവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു നടി എന്നതിനപ്പുറം പ്രൊഫഷണൽ നർത്തകി, മിനി സ്ക്രീൻ അവതാരക എന്നീ നിലകളിലെല്ലാം താരം തിളങ്ങിയിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് താരം സിനിമ അഭിനയം മേഖലയിൽ നിന്ന് വിട്ടു നിൽക്കുന്നത്. രണ്ടായിരത്തി രണ്ടിലാണ് മുരളി എന്നയാളെ താരം വിവാഹം ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ എപ്പോഴും സജീവമായി ഇടപെടാറുള്ള താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം നിരവധി ഫോളോവേഴ്സ് ഉണ്ട്.



തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ടു തന്നെ അന്ന് സജീവമായി സിനിമാ മേഖലയിൽ നിലനിന്നിരുന്ന കാലത്തെ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നില നിർത്തുകയാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും സൗന്ദര്യത്തിൽ യാതൊരു കുറവും വന്നിട്ടില്ല എന്നാണ് ആരാധകർക്ക് പറയാനുള്ളത്.







Leave a Reply