കമലഹാസൻ നടിയുടെ കരണത്ത് ആഞ്ഞടിച്ചു…  കാർത്തിക സിനിമ വിടാനുള്ള യഥാർത്ഥ കാരണം ഇതാണ്….

1984-1988 കാലഘട്ടത്തിൽ സജീവമായി മലയാളം തമിഴ് സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്ന കാർത്തിക എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്ന താരമാണ് സുനന്ദ നായർ. അന്നത്തെ ജനപ്രിയ നായികമാരിൽ പ്രമുഖയായിരുന്നു താരം. വളരെ മികച്ച അഭിനയ വൈഭവം ആയിരുന്നു താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെതായി ഒരുപാട് മികച്ച സിനിമകൾ പുറത്തുവന്നു

ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് താരം സിനിമാ രംഗത്തെത്തിയത്.  ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഒരു പൈങ്കിളി കഥ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. സിനിമയിൽ ഗ്രൂപ്പ് നർത്തകരിൽ ഒരാളായാണ് താരം അഭിനയിച്ചത്. പക്ഷേ പിന്നീട് വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാവാൻ കാർത്തികയ്ക്ക് കഴിഞ്ഞു. അടുത്ത വർഷം തന്നെ താരത്തിന് നായിക വേഷം ലഭിച്ചു. 

മണിചെച്ചു തുറന്നപ്പോൾ എന്ന സിനിമയിൽ ജലജയ്‌ക്കൊപ്പം നായികമാരിൽ ഒരാളായി താരം അഭിനയിച്ചു.  സജീവമായിരുന്ന സമയങ്ങളിൽ ഇരുപത് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.  അതിൽ രണ്ട് ചിത്രങ്ങൾ തമിഴ് ചിത്രങ്ങളായിരുന്നു. മലയാളികൾക്കിടയിൽ ആരാധകർ ഉള്ളതുപോലെ തന്നെ തമിഴകത്തും തരത്തിൽ നിരവധി ആരാധകർ ഉണ്ടായി. ഓരോ വേഷത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയിരുന്നത്. അത്രത്തോളം മികച്ച അഭിനയവും തരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ആദിവെരുക്കൽ, തലവട്ടം, സൻമനസുള്ളവാർക്കു സമാധനം, നീല കുറിഞ്ഞി പൂത്തപ്പോൾ, എന്റേ എന്റേതു മത്രം, ദേശാടനക്കിളി കാരയറില്ല,   ജനുവരി ഒരു ഓർമ, ഇവിടെ എല്ലവാർക്കം സുഖം,  എന്നിവയെല്ലാം താരം അഭിനയിച്ച ചിത്രങ്ങൾ ആണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷത്തിനും ലഭിച്ചത്. ഇന്നും ഈ സിനിമകളെല്ലാം പ്രേക്ഷകർക്ക് വലിയ പ്രിയമാണ്. കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

താരം ഡോ. സുനിൽ കുമാറിനെ വിവാഹം കഴിച്ച് മാലിദ്വീപിൽ സ്ഥിര താമസം ആക്കിയിരിക്കുകയാണ് ഇപ്പോൾ. വിവാഹത്തിനു ശേഷം ഇവർ സിനിമയിൽ നിന്നും പൂർണമായി പിൻവാങ്ങുകയായിരുന്നു. എങ്കിലും ഇവർ സിനിമയിൽ നിന്നും പിൻവാങ്ങാൻ ഉള്ള കാരണം വിവാഹം ആയിരുന്നില്ല. തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർതാരവും ആയുള്ള അഭിപ്രായ വ്യത്യാസം ആയിരുന്നു എന്നാണ് അക്കാലത്തെ മാധ്യമങ്ങളിൽ എഴുതപ്പെട്ടത്.

തൻറെ ദേഹത്ത് തൊട്ട് ഒരാളും അഭിനയിക്കുന്നത് താരത്തിന് ഇഷ്ടമല്ലായിരുന്നു എന്നും കമലഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ ഷൂട്ടിങ്ങിനിടയിൽ തന്റെ തോളിൽ കൈവെച്ചത് ഇഷ്ടപ്പെടാതെ താരം തട്ടി മാറ്റുകയും പ്രകോപിതനായ കമലഹാസൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇറങ്ങി പോവുകയും ചെയ്തിരുന്നു എന്നും മാധ്യമങ്ങളിൽ ഉണ്ടായിരുന്നു. പക്ഷേ അത് പിന്നീട് ഒരു മനസ്സിലെ പകയായി മാറുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

പിന്നീട് ഒരുപാട് ദിവസങ്ങൾക്ക് ശേഷം കമലഹാസൻ താരത്തിന്റെ കരണത്ത് അടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു സിനിമയിൽ എന്നും സീൻ ഷൂട്ട് ചെയ്തപ്പോൾ കമലഹാസൻ അവസരം ശരിക്കും മുതലാക്കി താരത്തിന്റെ കരണത്ത് ആഞ്ഞടിച്ചു എന്നും ഈ ഒരൊറ്റ കാരണം കൊണ്ടാണ് താരം പിന്നീട് സിനിമാ മേഖലയിൽ സജീവം അല്ലാതെ ആയത് എന്നുമാണ് അന്നത്തെ വാർത്ത മാധ്യമങ്ങളിൽ അച്ചടിച്ചുവന്നത്. നായകൻ എന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു എങ്കിലും പിന്നീട് കാർത്തികയെ സിനിമ മേഖലയിൽ കണ്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*