

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശ്വേതാ മേനോൻ. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 1991 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു.



ഹിന്ദി മലയാളം എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ചുരുക്കം ചില തെലുങ്ക് തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേശദ്രോഹുലു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും പൃഥ്വി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു. ഇപ്പോൾ ഭാഷകൾക്കതീതമായി താരത്തിന് നിരവധി ആരാധകരുണ്ട്.



1990 കാലഘട്ടത്തിൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ട താരം സിനിമയിലും തന്റെ ചുവടുവെച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താനും താരത്തിന് കഴിഞ്ഞു. ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. മികച്ച രൂപത്തിലാണ് അവ കൈകാര്യം ചെയ്യുന്നത്.



അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അഭിനയം കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാരംഗം മോഡൽ രംഗവും ഒരുപോലെ കൊണ്ടുപോകാൻ താരത്തിനു സാധിച്ചു. മോഡലിംഗ് രംഗത്ത് സജീവമായതു കൊണ്ടുതന്നെ ബോളിവുഡിലും താരത്തിന് അവസരങ്ങൾ ലഭിച്ചു.



സിനിമകൾക്കും മോഡലിംഗ് രംഗത്തിനുമപ്പുറം ഷോർട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസിഫിക് സൗന്ദര്യ മത്സര ജേതാവാണ് താരം. അഭിനയത്തിലും ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ എന്നും വൈറൽ ആവാറുണ്ട്. സാരിയിൽ ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം ലോക്കഡൗണിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.



ലോക്കഡൗണിൽ തന്റെ ഭർത്താവിനെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. ശ്രീവത്സൻ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ലോക്കഡൗണിൽ സമയത്ത് ആദ്യമെല്ലാം അത് അദ്ദേഹത്തിന് തന്നെ വലിയ ഇഷ്ടമായിരുന്നു എന്നും പിന്നീട് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എല്ലാം അദ്ദേഹം കുറ്റം പറഞ്ഞു തുടങ്ങി എന്നൊക്കെയാണ് ഒരു കുസൃതികാരിയായി താരം പറയുന്നത്. അടുത്ത് ഇടപഴകുന്നവരോട് കുസൃതി കാണിക്കുന്ന പ്രകൃതമാണ് താരത്തിന് എന്നും താരം പറയുന്നുണ്ട്.






Leave a Reply