പണമുണ്ടെങ്കിൽ ആർക്കും സിനിമയിൽ കയറാം? ഭർത്താവ് പ്രൊഡ്യൂസർ ആയത് കൊണ്ടാണ് തനിക്ക് ചാൻസ് കിട്ടിയത് എന്ന് വിമർശിക്കുന്നവരോട് തുറന്നടിച്ച് ഷീലു….

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള പ്രമുഖ അഭിനേത്രിയാണ് ശീലു എബ്രഹാം. 2013 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ആണ് താരം ചലചിത്ര രംഗത്ത് അഭിനയം ആരംഭിച്ചത്. മികച്ച പ്രകടനമാണ് താരം ഓരോ സിനിമകളിലും പ്രകടിപ്പിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

ആടുപുലിയാട്ടം, പുതിയ നിയമം, കനൽ, ഷീ ടാക്സി, മംഗ്ലീഷ്, വീപ്പിംഗ് ബോയ്, പട്ടാഭിരാമൻ,  സോളോ, മരട് 357 തുടങ്ങിയവ താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്. ഓരോ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. ഏതു കഥാപാത്രവും നിഷ്പ്രയാസം അവതരിപ്പിക്കാൻ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

മലയാള സിനിമയിലെ അറിയപ്പെടുന്ന സിനിമാ നിർമാതാവ് എബ്രഹാം മാത്യുവാണ് താരത്തിന്റെ ജീവിത പങ്കാളി. വീപ്പിംഗ് ബോയ്,  ഷീ ടാക്സി, കനൽ,പുള്ളുവൻ മത്തായി,പുതിയ നിയമം, പുത്തൻ പണം, സോളോ, ശുഭരാത്രി, പട്ടാഭിരാമൻ തുടങ്ങി വിജയകരമായ ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിൽ എബ്രഹാം മാത്യു പ്രേക്ഷകർക്ക് സുപരിചിതനാണ്.

അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത സിനിമകളിൽ പലതിനും ശീലു അഭിനയിച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ട് താരത്തിനെതിരെ ആരോപണങ്ങളും വിമർശനങ്ങളും ആണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഭർത്താവ് സിനിമ നിർമാതാവ് ആയതു കൊണ്ട് മാത്രമാണ് താരത്തിന് സിനിമയിൽ അവസരം ലഭിച്ചത് എന്നാണ് പൊതുവേ പറയപ്പെടുന്നത്.  അതിന് മറുപടിയാണ് താരം ഇപ്പോൾ പറയുന്നത്.

ചോദ്യം ചോദിച്ചവരുടെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയാണ് താരം നൽകുന്നത്. ഭർത്താവ് ഫിലിം പ്രൊഡ്യൂസർ ആയതു കൊണ്ട് താൻ ഒരു കലാകാരി അല്ലാതാകുന്നില്ല എന്നാണ് താരത്തിന്റെ മറുപടി. പണമുള്ളവർക്ക് സിനിമയിൽ കയറി പറ്റാം എന്ന് പറയുന്നവർ ഒരുപാട് ആണെങ്കിലും ആ ഊഹം ശരിയല്ല എന്നും താരം പറഞ്ഞു.

തന്റെ ഭർത്താവ് ഒരു സിനിമ നിർമാതാവ് ആയതു കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഓരോ കഥാപാത്രങ്ങളെയും തന്നെ ഏൽപ്പിച്ചത് എന്നും തനിക്ക് യോജിച്ചതാണ് എന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് ഞാൻ ഇതുവരെയും ചെയ്തിട്ടുള്ളൂ എന്നുമാണ് ഷീലു പറഞ്ഞത്. ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആയതുകൊണ്ട് തന്നിൽ ഒരു കഥാപാത്രത്തെ ഏൽപ്പിക്കുമ്പോൾ അത് അദ്ദേഹത്തിന് ഉത്തരവാദിത്വം കൂട്ടുകയല്ലാതെ കുറക്കുന്നില്ല ല്ലോ എന്ന രൂപത്തിലാണ് താരം സംസാരിക്കുന്നത്.

അഭിനയിക്കാൻ കഴിവില്ലാത്ത ഒരാൾക്ക് ഭർത്താവ് സിനിമ നിർമാതാവ് ആയതുകൊണ്ട് മാത്രം അവസരം ലഭിക്കില്ല എന്നും താരം പറയുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാവരും അനുഭവിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ ആണ് ഇത് എന്നും താരം പറയുന്നുണ്ട്. സിനിമ മേഖലയിൽ സജീവമായി നില നിൽക്കുമ്പോൾ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം എന്ന് മനസ്സിലാകുന്നത്.

Sheelu
Sheelu

Be the first to comment

Leave a Reply

Your email address will not be published.


*