കാറിനുള്ളിലും കിടിലൻ ഫോട്ടോഷൂട്ട് നടത്താം : സാൻവി ദിമാൻ… 🔥 വൈറൽ ഫോട്ടോകൾ കാണാം…👌

ഹിന്ദി പഞ്ചാബി ഭാഷകളിൽ പ്രധാനമായും അഭിനയിച്ച് ഒരുപാട് ആരാധകരുള്ള താരമാണ് സാൻവി ദിമാൻ. ചെറുപ്പം മുതലേ താരത്തിന് അഭിനയത്തിലും ഡാൻസിലും വളരെയധികം താല്പര്യം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ സ്കൂൾ കലോത്സവങ്ങളിലും മറ്റും പരിപാടികളുമായി താരം ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം താരം മുംബൈയിലേക്ക് പോവുകയും കരിയർ ആരംഭിക്കുകയും ചെയ്തു. മോഡലിംഗ് രംഗത്ത് ആണ് താരത്തിന്റെ കരിയർ ആരംഭിക്കുന്നത്. താരം റാംപ് വാക്കുകളിൽ പങ്കെടുക്കുകയും ഒരുപാട് ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തനതായ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും താരം അറിയപ്പെടുന്നത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ ആണ് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞത്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് താരം ഇന്ന് കാണുന്ന വിജയ അവസ്ഥയിൽ എത്തിയത്. താരം പത്താംക്ലാസ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ മരണപ്പെടുകയും കുടുംബത്തിന്റെ ചുമതല ഏൽക്കേണ്ടി വരികയും ചെയ്ത ആ അവസ്ഥയിൽ നിന്ന് ഇന്ന് താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു.

2010ലാണ് താരത്തിന് മാസ്റ്റർ സലീമിന്റെ മജ്ബൂരി മ്യൂസിക് വീഡിയോ ചെയ്യാൻ ഉള്ള അവസരം ലഭിക്കുന്നത്. അതിനുശേഷം താരത്തിന് അറിയപ്പെടുന്ന മ്യൂസിക് ആൽബങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. ഏതു മേഖലയാണ്വെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകപ്രീതി താരം ഇന്നും നിലനിർത്തുന്നത്.

അതിനു ശേഷം 2012ലാണ് താരം പഞ്ചാബി സിനിമകളിൽ അഭിനയിച്ച അഭിനയജീവിതം ആരംഭിക്കുന്നത്. നിഷാന, രൂപീന്ദർ ഗാന്ധി 2: ദി റോബിൻ ഹുഡ്, സഞ്ജൻ: ദി റിയൽ ഫ്രണ്ട്, എക്സ്ട്രാ ഓർഡിനറി, മിസ്ര തുടങ്ങിയവയെല്ലാം താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. താരം പങ്കുവെക്കുന്നതിൽ മിക്കവയും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളവയാണ്. കാറിനുള്ളിൽ നിന്നും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Saanvi
Saanvi
Saanvi
Saanvi
Saanvi

Be the first to comment

Leave a Reply

Your email address will not be published.


*