

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് കനികുസൃതി. നാടക പരിപാടികളിൽ ആയിരുന്നു താരം തുടങ്ങിയത് പിന്നീടാണ് സിനിമകളിലേക്ക് ചുവടു മാറിയത്. 2005 2007 കാലഘട്ടത്തിൽ ഒരുപാട് നാടകങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ആണ് താരം പരിപാടികൾ അവതരിപ്പിച്ചത്. നാടകത്തിൽ താരം ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്.



താരം ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കുകയും അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. 2009 കേരള കഫേ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ശ്രദ്ധേയ താരമായി മാറുന്നത്. ഒരുപാട് അവാർഡുകളും സമ്മാനങ്ങളും താരത്തിന് ലഭിച്ചത് അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്.



മികച്ച അഭിനയ വൈഭവമാണ് താരത്തിന്റെ എപ്പോഴത്തെയും ഹൈലൈറ്റ്. 2019 ഇൽ പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമ മലയാള സിനിമയ്ക്ക് വേറിട്ട ഒരു പാത കാണിച്ച് സിനിമയായിരുന്നു. അതിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിൽ തന്നെ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്.



2010 ൽ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നക്സലൈറ്റായി അഭിനയിച്ചതും 2010 ലെ കോക്ടെയ്ലിൽ എന്ന സിനിമയിലെ സെക്സ് വർക്കറായി അഭിനയിച്ചതും കരിയറിലെ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ്. ഇതിനോട് ചേർത്തു പറയേണ്ടത് ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനുള്ള താരത്തിന് കഴിവ് തന്നെയാണ്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും സാധിക്കുകയും ചെയ്തു. ഒരുപാട് സിനിമകൾ ബിരിയാണി എന്ന സിനിമയ്ക്ക് മുമ്പ് താരം ചെയ്തിട്ടുണ്ട് എങ്കിലും ഇപ്പോൾ എല്ലാവരും അറിയപ്പെടുന്നത് ബിരിയാണി അത്യുഗ്രൻ പെർഫോമൻസിലൂടെയാണ്. പണ്ട് താരം അഭിനയിച്ച സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്തമായ തരത്തിൽ ബോൾഡ് കഥാപാത്രങ്ങളാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് താരം തുറന്നു പറഞ്ഞ ഒരു അഭിമുഖത്തിന് ശകലം ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. തന്റെ പഴയ മാനസികാവസ്ഥ ആണ് താരം വ്യക്തമാക്കാൻ ശ്രമിക്കുന്നത്. താരത്തിന്റെ വാക്കുകളിൽ നിന്ന് ഇന്ന് മലയാളി സമൂഹം ഉറ്റുനോക്കുന്ന ബോൾ ഡ് അഭിനേത്രിയിലേക്ക് എത്തുന്നതിനു മുമ്പുള്ള താരത്തിനെ മനസ്സിലാക്കാൻ സാധിക്കുന്നു.



അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെയാണ്: “എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവരായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്.” ബിരിയാണി എന്ന സിനിമ കണ്ട ഓരോ പ്രേക്ഷകനും ഈ വാക്കുകൾ വളരെ അത്ഭുതത്തോടെ ആണ് കേൾക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് വീഡിയോ വൈറലായത്.


Leave a Reply