

മലയാളികൾക്ക് എന്നും ഇഷ്ടമുള്ള നായികയാണ് ഭാവന. ഇപ്പോൾ മലയാള സിനിമാ മേഖലയിൽ താരം പൊട്ടും സജീവമല്ല എങ്കിലും മലയാളികൾക്ക് താരത്തോട് ഉള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞു പോയിട്ടില്ല. കാരണം മലയാള സിനിമയിൽ താരം സജീവമായിരുന്ന സമയത്ത് ചെയ്തു വെച്ച സിനിമകളിൽ ഓരോന്നിലും ഒരുപാട് ആരാധകരെ താരം നേടിയിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ചത്.



ഇപ്പോൾ മലയാളത്തിൽ ഇല്ലെങ്കിലും മറ്റു ഭാഷകളിൽ താരം സജീവമായി അവതരിപ്പിക്കുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചൂസ് ചെയ്യുന്നതിന് തന്നെ പ്രേക്ഷകരിൽ നിന്ന് ഒരുപാട് പ്രശംസകൾ ആണ് താരം വാങ്ങുന്നത്. താരം ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുകയും ഓരോ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്യുന്നുണ്ട്.



കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒരുപാട് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്. അതിന് ശേഷം കന്നടയിലും ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച ആരാധക വൃന്ദവും നിറഞ്ഞ കയ്യടിയും താരത്തിന്റെ കഥാപാത്രങ്ങൾക്ക് ലഭിക്കാറുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



ഇപ്പോൾ മലയാളം ഭാഷയിലുള്ള ഒരുപാട് പരസ്യങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഇത് മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ സൂചനയായി പ്രേക്ഷകർ ഊഹിക്കുന്നുണ്ട്. സിനിമയോടൊപ്പം തന്നെ തന്റെ ഫിറ്റ്നസിലും ശ്രദ്ധ പുലര്‍ത്തുന്ന താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.



താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാൻ ഉള്ള താരതമ്യപ്പെടുത്താൻ ഫോട്ടോകളും വീഡിയോകളും പുതിയ വിശേഷങ്ങൾ എല്ലാം അതിവേഗത്തിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട് അതുപോലെ തന്നെയാണ് ഈ ഫിറ്റ്നസ് വീഡിയോക്കും സംഭവിച്ചത്. ഇപ്പോൾ ഈ വീഡിയോ വൈറലായി മാറുകയാണ്.



ജിം ട്രെയ്നർക്കൊപ്പം ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ബോഡി ഫിറ്റനസിനും യോഗയും മറ്റ് ഫിറ്റ്നെസ് തന്ത്രങ്ങളും പരിശീലിക്കാനുള്ള താരത്തിന്റെ മനസ്സിനും ആരാധകർ നിറഞ്ഞ കയ്യടി ആണ് നൽകുന്നത്. ഒരുപാട് ആശംസകളും താരത്തിന് ആരാധകർ നേരുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി വ്യക്തികളാണ് താരത്തെ പിന്തുണച്ച് എത്തുന്നത്.






Leave a Reply