

ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഇവൻ മേഘരൂപൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ മലയാള സിനിമ. ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മേഖല ഏതാണെങ്കിലും തന്റെ ഇടം പ്രേക്ഷകർക്കിടയിൽ ഭദ്രമാക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം തുടക്കംമുതൽ ഇതുവരെയും പ്രകടിപ്പിച്ചു വരുന്നു.



മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. 2009 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് ആ കഥാപാത്രം സ്വീകരിക്കാൻ താരം കാണിച്ച ധൈര്യത്തിന് പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു.



ഇതുവരെ താരം ചെയ്ത ഓരോ കഥാപാത്രങ്ങളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് കൊണ്ട് താരത്തെ ആക്ടിങ് ജീനിയസ് എന്നാണ് വിളിക്കുന്നത്. കഥാപാത്രത്തിൽ എത്ര റിസ്ക് ഉണ്ടെങ്കിലും തന്റെ ആത്മവിശ്വാസം കൊണ്ട് അത് ഏറ്റെടുക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ വലിയ പ്രത്യേകത തന്നെയാണ്. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.



സ്വന്തമായി യൂട്യൂബിൽ അനുയാത്ര എന്ന ചാനലുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. മലയാള സിനിമയ്ക്ക് തന്നെ ഒരു പുതിയ മുഖം കാണിച്ച് ബിരിയാണി എന്ന സിനിമയെക്കുറിച്ച് താരം ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.



അതിനു താഴെ വന്ന് ഒരു കമന്റ് അതിനു താരം നൽകിയ ഒരു മറുപടിയും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോ ആണെങ്കിലും എന്ത് പങ്കുവയ്ക്കുകയാണ് എങ്കിലും അതിനെ താഴെ മോശപ്പെട്ട അശ്ലീലമായ കമന്റുകൾ വരുന്നത് സ്വാഭാവികമാണ്. ചിലർ അതിനെ അവഗണിക്കുകയാണ് ചെയ്യുന്നത് എങ്കിൽ മറ്റുചിലർ കട്ടക്ക് മറുപടി കൊടുക്കാറുണ്ട്.



അങ്ങിനെ ചെയ്താൽ എയ്ഡ്സ് വരും മോളെ സയൻസ് ആണ് എന്നാണ് കമന്റ് വന്നതിനെ താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് കമന്റുകൾ വന്നു പക്ഷെ അവസാനം താരം തന്നെ അതിന് മറുപടി നൽകി സയൻസ് ആണുങ്ങൾക്ക് ബാധകമല്ലേ എന്നായിരുന്നു താരം തന്റെ മറുപടിയിലൂടെ ചോദിച്ചത് വളരെ പെട്ടെന്നാണ് താരത്തിനെ മറുപടി ആരാധകർ ഏറ്റെടുത്തത്.








Leave a Reply