അവസരങ്ങള്‍ക്ക് വേണ്ടി വഴിവിട്ട രീതിയിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാകില്ല; ബുദ്ധിമുട്ടുകള്‍ തുറന്നുപറയാതിരിക്കുന്നതില്‍ കാര്യമില്ല: അഞ്ജലി നായര്‍…

മോഡലായും നടിയായും തിളങ്ങി നിൽകുന്ന താരമാണ് അഞ്ജലി നായർ. മലയാളം സിനിമയിൽ സജീവ സാനിധ്യമാണ് താരം. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം പിന്നീട് പല സിനിമകളിലും പ്രധാന വേഷത്തിൽ തിളങ്ങി. 1994 ൽ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലാണ് താരം ആദ്യമായി ബാലതാരമായി പ്രത്യക്ഷപ്പെടുന്നത്. എപ്പോഴും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

മലയാളത്തിന് പുറമെ തമിഴിലും താരം പ്രത്യക്ഷപ്പെട്ടു. 2010 ൽ പുറത്തിറങ്ങിയ നെല്ലു ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. 5 സുന്ദരികൾ, പട്ടം പോലെ, മുന്നറിയിപ്പ്, മിലി, ആഡ്, ബെൻ പുലിമുരുകൻ, ദൃശ്യം 2, ഒപ്പം, നമോ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഓരോ വേഷവും അതിന്റെ പരിപൂർണമായി താരം അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം ഒരുപാട് ആരാധകരെ നേടി.

ടെലിവിഷൻ അവതാരകയായി തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 100 ൽ പരം പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇതിനെല്ലാം അപ്പുറം അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ദൃശ്യം 2 ൽ നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. സരിതയെന്ന ഷാഡോ പൊലീസിന്റെ വേഷം അത്രത്തോളം താരം മികവുറ്റതാക്കി. അതുകൊണ്ടുതന്നെ ദൃശ്യം 2 എന്ന ചിത്രത്തിലൂടെ തന്നെ കരിയറില്‍ വലിയൊരു ഉയര്‍ച്ചയുണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് താനെന്ന് താരം തുറന്നു പറയുന്നു.

സ്വന്തം അവസ്ഥകൾ തുറന്നു പറയാതിരിക്കുന്നത് കാര്യമില്ല എന്നും എങ്ങനെയൊക്കെ ആണെങ്കിലും വഴിവിട്ട ജീവിതത്തിനും സിനിമാ മേഖലയിലുള്ള അഡ്ജസ്റ്റ് മെന്റിനും ഇതുവരെയും തയ്യാറായിട്ടില്ല ഇനി തയ്യാറാക്കുകയും ഇല്ല എന്നും താരം തുറന്നടിച്ച് പറയുന്നുണ്ട്. ഈ പ്രായത്തിൽ തന്നെ അമ്മ ദേശങ്ങളിലേക്ക് വിളിക്കരുത് എന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണ് പക്ഷേ വിളിച്ചാൽ പോകാതെ വയ്യ ഞാൻ അല്ലെങ്കിൽ മറ്റൊരാൾ ആ വേശം ചെയ്യും

അത്തരത്തിലുള്ള വേഷങ്ങളെല്ലാം ചെയ്യുന്നത് ആ ഒരു മാസം കഴിഞ്ഞു പോകാൻ വിശപ്പിന്റെ വിളി വരുമ്പോൾ പിന്നെ എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ്. ദൃശ്യം എന്ന സിനിമ കരിയറിൽ ഉയർച്ചകൾ ഉണ്ടാകും എന്ന് വിചാരിക്കുന്നു നല്ല അവസരങ്ങൾ വരുന്നത് ദൃശ്യത്തിലെ കഥാപാത്രത്തിന്റെ മികവു കൊണ്ട് തന്നെയാണ് എന്ന് വിശ്വസിക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട് പക്ഷേ അതുകൊണ്ടുമാത്രം ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ ഒരിക്കലും തീരുന്നില്ല എന്നാണ് താരം പറയുന്നത്.

Anjali
Anjali
Anjali

Be the first to comment

Leave a Reply

Your email address will not be published.


*