പ്രണയാർദ്രരായി കന്യാസ്ത്രീകൾ… കേരളത്തെ ചൂട് പിടിപ്പിക്കാൻ ഒരുങ്ങി ഒരു ഫോട്ടോ ഷൂട്ട് … അഭിനന്ദനങ്ങളും ഒപ്പം വിമർശനങ്ങളും…

സോഷ്യൽ മീഡിയ കണ്ണു തുറക്കുമ്പോൾ തന്നെ കാണുന്നത് വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് വ്യത്യസ്തമായി മറ്റൊന്ന് എന്ന തരത്തിൽ ഒട്ടേറെ ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യപ്പെട്ടു. വൈറൽ ലിസ്റ്റിൽ ഇടം പിടിച്ച ഓരോ ഫോട്ടോ ഷൂട്ടിന്റെ പിന്നാമ്പുറങ്ങളിലും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിച്ച യാത്രകളുണ്ടാകും. കാരണം വ്യത്യസ്ത കൊണ്ട് വരുന്ന ഫോട്ടോ ഷൂട്ടുകൾ മാത്രമാണ് മീഡിയകളിൽ സ്വീകര്യമാകുന്നുള്ളൂ.

വൈറൽ ആവുകയാണ് ഓരോരുത്തരുടെയും ലക്ഷ്യം. അത്തരത്തിൽ മോഡലുകളെയും അണിയറ പ്രവർത്തകരെയും ആരോ ട്രെയിൻ ചെയ്യുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. വൈറലാകുന്ന ഓരോ ഫോട്ടോഷൂട്ടുകളിലെയും വ്യത്യസ്തമാക്കുന്ന ആശയങ്ങളെയോ വസ്ത്ര ധാരണത്തെയോ പശ്ചാത്തലത്തെയോ കടമെടുത്തു കൊണ്ടാണ് പിന്നീടുള്ള ഫോട്ടോ ഷൂട്ടുകൾ പിറക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല.

എന്തായാലും അണിയറ പ്രവർത്തകർക്കും മോഡലുകൾക്കും അവർ സമർപ്പിക്കുന്ന ഫോട്ടോ ഷൂട്ട് വൈറൽ ആയാൽ മാത്രം മതി. അതു കൊണ്ടുതന്നെ മേനിയഴക് പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഈ അടുത്ത് കൂടുതൽ പ്രത്യക്ഷപ്പെടുകയുണ്ടായി. കാരണം ശരീരം പ്രദർശിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് ഒരിക്കലും സോഷ്യൽ മീഡിയ ഇടങ്ങളിൽ അവഗണന ലഭിച്ചിട്ടില്ല. അതിനായി ഒരുങ്ങുന്ന മോഡലുകൾ വരെ ഉണ്ടായി എന്നും വേണമെങ്കിൽ പറയാം.

അതുപോലെ വൈറൽ ആകുമോ ഇല്ലയോ എന്ന് സംശയം ഇല്ലാത്ത മറ്റൊരു ആശയമാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നത്. പശ്ചാത്തലം ആയും ആശയം ആയും വസ്ത്രധാരണ രീതിയിൽ ആണെങ്കിലും മതവികാരത്തെ കൊണ്ടുവരാൻ സാധിച്ചാൽ ഫോട്ടോഷൂട്ട് വൈറലാണ്. കാരണം മതം വല്ലാതെ ആളുകളെ സ്വാധീനിക്കുന്ന വസ്തുതയാണ് എന്നതുകൊണ്ട് തന്നെയാണ് ഇത്. ഇതിനോടകം ഒരുപാട് ഇത്തരത്തിലുള്ള ഫോട്ടോകൾ പുറത്തു വരികയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ട് ആണ് എന്നാണ് പ്രേക്ഷകരുടെ പക്ഷം. അതുകൊണ്ട് തന്നെയാണ് അനുകൂലിക്കുന്നവരുടെ കൂടെ വിമർശിക്കുന്നവരും ഉണ്ടായത്. രണ്ട് കന്യാസ്ത്രീകൾ പരസ്പരം പ്രണയാർദ്രമായി നിൽക്കുന്ന പോസുകളാണ് ഫോട്ടോഷൂട്ടിൽ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് പോസ്റ്റ് വൈറലായി എന്ന് മാത്രമല്ല വിമർശകരും ഒരുപാട് ഉണ്ടാകുന്നുണ്ട്.

യാമി എന്ന സെലിബ്രേറ്റി ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ പ്രചരിച്ചിരുന്നു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ മുന്നോട്ടു വെക്കുന്ന ആരാധകർ ഉണ്ടെങ്കിലും വിമർശനങ്ങളും ഒരുപാട് ഉയർന്നു വരുന്നുണ്ട്. എന്തായാലും ഫോട്ടോഷൂട്ട്കളുടെ കാഴ്ചപ്പാടിന്റെ വ്യത്യസ്തതയാണ് ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോഷൂട്ടുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്

Anjana
Trayi
Anjana
Anjana

Be the first to comment

Leave a Reply

Your email address will not be published.


*