ഒരുമിച്ചുള്ള 18 വർഷങ്ങൾ…. വിവാഹ വാർഷികം ആഘോഷിക്കുന്ന പ്രിയ താരത്തിന്റെ ഫോട്ടോകൾ വൈറൽ….

മലയാളത്തിൽ സ്വന്തം ഇടം ഭദ്രമാക്കാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കുകയും കടന്നു പോയ വേഷങ്ങളിൽ ഓരോരുത്തരുടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്ത മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ജയസൂര്യ സിനിമ പാരമ്പര്യമില്ലാത്ത ഒരു കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് കടന്നുവന്നത്. വളരെയധികം പ്രതിസന്ധികളിലൂടെ മുന്നോട്ടു വരികയും സ്വന്തം ഇടം ഭദ്രമാക്കുകയും ചെയ്യാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ആണ് ഈ വർഷത്തെ ലൈക് താരം മലയാളസിനിമയ്ക്ക് സമ്മാനിച്ചത് ഓരോ സിനിമയിലും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പൂർണ്ണമായും പ്രേക്ഷകരിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങൾക്കിപ്പുറവും താരത്തിന്റെ താരമൂല്യം ഒട്ടും കുറയാത്തത്.

ഏതു വേഷവും തനിക്ക് നന്നായി ചേരും എന്നും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്നും ഇതിനോടകം തന്നെ താര തെളിയിച്ചിട്ടുണ്ട്. അതിനു തെളിവായി പറയാൻ കഴിയുന്ന ഒരുപാട് മലയാള സിനിമകൾ ഓരോ പ്രേക്ഷകർക്കും ഓർക്കാതെ തന്നെ പറയാൻ സാധിക്കുന്നുണ്ട്. താര കുടുംബത്തെയും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അവരെ എപ്പോഴും പ്രേക്ഷകർ പിന്തുണക്കാറുണ്ട്

സരിത ജയസൂര്യ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. ഫാഷൻ മേഖലയിലാണ് സരിത പ്രവർത്തിക്കുന്നത്. ഒരു കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് സരിത. അവർ സ്വന്തമായി ഒരു ബൊട്ടീക് നടത്തുന്നുമുണ്ട്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം ആണ് താരത്തിന്റെത്. കുടുംബവുമായി ഒന്നിച്ചെത്തുന്ന പരിപാടികൾ എല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് ഏറ്റെടുക്കാറുണ്ട്

ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. തന്റെ പതിനെട്ടാം വിവാഹ വാർഷികം ആണ് ഇപ്പോൾ അവർ ആഘോഷിക്കുന്നത്. അതിന്റെ ഫോട്ടോകളും മറ്റും ആണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താരം പങ്കുവെച്ച കുടുംബ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. ഒരുപാട് പേരാണ് താരത്തിന് വിവാഹ വാർഷികം ആശംസകൾ നേരുന്നത്.

“ഒരുമിച്ചുള്ള 18 വർഷങ്ങൾ. ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം” എന്നാണ് താരം വിവാഹ വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ. വളരെ ആരവത്തോടെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രേക്ഷകർ സ്വീകരിക്കുന്നത്. മികച്ച അഭിപ്രായങ്ങളും ആശംസകളും ആരാധകർ അറിയിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*