വിവാഹ ശേഷവും ഐശ്വര്യക്കെതിരെ ബോഡി ഷെയ്മിങ് കമന്റുകൾ.. അനൂപിന്റെ മറുപടി

സെലിബ്രേറ്റി സ്റ്റാറ്റസിൽ ഉള്ളവരുടെ വിവാഹങ്ങളും മറ്റു വിശേഷങ്ങളും വളരെ ആരവത്തോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ആഘോഷിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു വിവാഹ വിശേഷങ്ങൾ ആണ് രണ്ടു മൂന്നു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ അനൂപ് കൃഷ്ണൻ ആണ് വിവാഹിതനായത്.

ബിഗ് ബോസിലൂടെയാണ് അനൂപ് കൃഷ്ണൻ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. അതിനു ശേഷം താര ത്തിന്റെ ഫോളോവേഴ്സ് വളരെ കൂടുതലാവുകയും ചെയ്തിരുന്നു. ബിഗ് ബോസിലെ മികച്ച മത്സര പ്രകടനങ്ങൾക്ക് ശേഷം താരത്തിന് ഫാൻ ഫോളോവേഴ്സ് അധികമായതിൽ അത്ഭുതപ്പെടാനില്ല. അത്രത്തോളം മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ താരം പ്രകടിപ്പിച്ചത്.

ബിഗ് ബോസിൽ തന്നെ അനൂപിന്റെ പ്രണയം ചർച്ചയായിരുന്നു ബിഗ് ബോസ് അവസാനിച്ചതിനു ശേഷം വളരെ പെട്ടെന്ന് തന്നെ തന്റെ കാമുകിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും എൻഗേജ്മെന്റ് നടത്തുകയുമാണ് ഉണ്ടായത്. ഐശ്വര്യയാണ് അനൂപ് കൃഷ്ണന്റെ വധു. ഐശ്വര്യ ഒരു ഡോക്ടറാണ്. എൻഗേജ്മെന്റ് നടന്നതിനു ശേഷം തുടർച്ചയായി ഐശ്വര്യയ്ക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടിവന്നിട്ടുണ്ട്.

പലപ്പോഴും അനൂപ് ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട് മാന്യമായ ഭാഷയിൽ വളരെ കൂൾ ആയും കെയറിങ് ആയും ആണ് താരം ഇത്തരത്തിലുള്ള കമന്റുകൾ ക്ക് മറുപടി നൽകാറുള്ളത്. ഐശ്വര്യയ്ക്ക് ബോഡി ഷെയ്മിങ് വലിയ പുത്തരിയൊന്നുമല്ല എന്ന് തുടങ്ങി മാങ്ങയുള്ള മാവിൽ അല്ലേ കല്ലേറു ഉണ്ടാകു കല്ലെറിയാൻ എപ്പോഴും മാങ്ങ ഉണ്ടാവട്ടെ എന്ന് വരെ അനൂപ് പറഞ്ഞിട്ടുണ്ട്. വളരെ കൂൾ ആയി മുഖപ്രസന്നതയോടെ പുഞ്ചിരിച്ചു കൊണ്ടാണ് ഇതെല്ലാം താരങ്ങൾ പറയുന്നത്.

വിവാഹത്തിന് ശേഷം ലൈവിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അവരുടെ അഭിമുഖം പങ്കുവെച്ച മീഡിയകളിലും എല്ലാം ബോഡി ഷെയ്മിങ് കമന്റുകളുടെ ചാകരയാണ് കാണുന്നത്. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത് കോമഡി പ്രോട്ടോക്കോളുകൾ എല്ലാം പാലിച്ച് വളരെ ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായാണ് വിവാഹ ചടങ്ങുകളും മറ്റുമെല്ലാം നടന്നത് എന്താണ് ഇത്ര സിമ്പിൾ ആവാൻ കാരണം എന്ന് ചോദിക്കുമ്പോൾ ഇതുതന്നെ ആർഭാടം ആയിരുന്നു എന്നാണ് താരത്തിന്റെ വാക്കുകൾ.

താരരാജാവ് മോഹൻലാൽ വിവാഹത്തോടനുബന്ധിച്ച് വിഷ് ചെയ്ത മെസ്സേജ് അയച്ചിരുന്നു അതിൽ വലിയ സന്തോഷമുണ്ട് എന്നും അനൂപ് പങ്കുവെച്ചു. ബിഗ് ബോസ് ഹൗസിൽ പങ്കെടുത്ത മറ്റു സെലിബ്രിറ്റികളും അതല്ലാത്തവരും ഒരുപാട് വിഷ് ചെയ്ത മെസ്സേജുകൾ അയച്ചിരുന്നു എന്നും കഴിവിന്റെ പരമാവധി കോവിഡ പ്രോട്ടോക്കോളുകൾ പാലിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും താരങ്ങൾ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*