മലയാളികൾ നിഷ്കരുണം ട്രോളിയ ഈ ദമ്പതികളെ ഓർമ്മയുണ്ടോ? ഇവരുടെ ജീവിതം പിന്നീട് എങ്ങനെയാണെന്ന് നിങ്ങൾ അന്വേഷിച്ചോ? ട്രോളുകൾ കുറച്ചൊന്നുമല്ല ഇവരെ വിഷമിപ്പിച്ചത്…

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ പരിപൂർണതയിൽ ആണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളെ മാറ്റിനിർത്തി ഒരു സാധാരണ ജീവിതം ഇപ്പോൾ ആലോചിക്കാൻ പോലും കഴിയില്ല. മറ്റെന്ത് ഇല്ലെങ്കിലും നെറ്റ് ഉള്ള ഒരു മൊബൈൽ ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് ഒരു വിചാരം ആണ് ഇന്നത്തെ സമൂഹത്തിന് ഉള്ളതു. അത് കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയകളുടെ ഉപയോഗങ്ങൾ വളരെ കൂടുതൽ ആയതും.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ കണ്ടുവരുന്ന ഒന്നാണ് എന്താണെന്നറിയാത്ത വസ്തുക്കൾ പോലും മറ്റുള്ളവരിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്ന പരിപാടി. സംഭവത്തിലെ വസ്തുത എന്താണ് എന്ന് പോലും ഈ ഫോർവേഡ് ചെയ്യുന്നവർ നോക്കാനില്ല എന്നതാണ് വളരെ രസകരം ആയിട്ടുള്ളത്. എന്ത് കിട്ടിയാലും ഫോർവേഡ് ആയി മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതിൽ എന്തോ ഒരു മിടുക്കുള്ളതു പോലെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ മനസ്സിലാക്കി വെച്ചത് എന്ന് പറഞ്ഞാലും തെറ്റില്ല.

അത്തരത്തിൽ ഒരുപാട് വ്യാജപ്രചരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിലും ഒരുപാട് ഗ്രൂപ്പുകളിലും ഒരുപാട് കാഴ്ചക്കാരെ നേടിയ വാർത്തകൾ ആയിരിക്കും പിന്നീട് വ്യാജമായിരുന്നു എന്ന് മനസ്സിലാക്കുന്നത്. അത്രത്തോളം ശുദ്ധ മണ്ടത്തരമാണ് കണ്ണടച്ചു കൊണ്ടുള്ള ഫോർവേഡിങ് എന്ന് പറയാം. ഇത്തരത്തിൽ ഒരു ഫോട്ടോ ആണെങ്കിലും വീഡിയോ ആണെങ്കിലും വാർത്ത ആണെങ്കിലും എല്ലാം ഒരേ പോലെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കൈകാര്യം ചെയ്യുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബാലവിവാഹം ആണ് എന്ന് തോന്നിപ്പിക്കുന്ന ഒരു വിവാഹ ഫോട്ടോ ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ ഒരുപാട് കമന്റുകൾ പുറപ്പെട്ടു. എന്ത് കണ്ടാലും തന്റെ അഭിപ്രായം വെളിപ്പെടുത്താനുള്ള ഇടമാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്ന് വിചാരിക്കുന്നവർ ഉള്ള കാലത്ത് ഇങ്ങനെ ഒരു ഫോട്ടോ കിട്ടിയാൽ കമന്റ് വരാൻ ആണോ പ്രയാസം.

ബാലവിവാഹം ആണ് എന്നും ചെക്കന് പ്രായം തോന്നുന്നില്ല എന്നും ഇവരെ അല്ല കുറ്റം പറയേണ്ടത് ഇവരുടെ മാതാപിതാക്കൾക്കെതിരെ കേസെടുക്കണമെന്നും തുടങ്ങിയാണ് കമന്റുകളുടെ പോക്കുവരവുകൾ ഉണ്ടായത്. ഇതിനെല്ലാമപ്പുറം ചെക്കന് മീശയും താടിയും വരച്ച് എഡിറ്റ് ചെയ്ത് റീ പോസ്റ്റ് ചെയ്തവരും കുറവല്ല. പിന്നീട് പുറത്തുവന്നത് ഇവർക്ക് വളർച്ച കുറവാണ് അത് അല്ലാതെ അവർക്ക് പ്രായം ഇല്ലാത്തതല്ല എന്ന വർത്തമാനമാണ്.

യഥാർത്ഥത്തിൽ ഫോട്ടോയിൽ കാണുന്നത് ശ്രീലങ്കൻ നവദമ്പതികൾ ആയിരുന്നു. നീതിമയും ബുദ്ധികയും. സോഷ്യൽ മീഡിയയിലെ അറ്റമില്ലാത്ത ചർച്ചകൾ കൊണ്ട് ഈ നവദമ്പതികൾ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ ഇത്തരം ഫോട്ടോകളും മറ്റും പ്രചരിപ്പിക്കരുത് എന്നും ട്രോളുകൾ നിർത്തിവെക്കുക എന്നും വരൻ തന്നെ നേരിട്ട് പറയേണ്ടിവന്നു അവസ്ഥകൾക്ക് ഒന്നു വിരാമം എത്താൻ.

Be the first to comment

Leave a Reply

Your email address will not be published.


*