

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഞെട്ടിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ടും മലയാളസിനിമ ആരാധകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയപ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



നിലവിൽ ഇത്ര ചെറിയ പ്രായത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ മലയാള നടി ഉണ്ടോ എന്ന് പോലും സംശയമാണ്. മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിന് കഴിഞ്ഞു. ഏതു വേഷവും തനിക്ക് ചേരുമെന്ന് ഓരോ സിനിമകളിലൂടെ കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വലിയ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രസ്താവനകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരം പറഞ്ഞ പുതിയ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. ‘ സിനിമയിൽ ഞാൻ എന്റെ ഭാവി കാണുന്നു, എനിക്ക് ലേഡി സൂപ്പർസ്റ്റാർ ആകണം’ എന്നാണ് താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. സാനിയക്ക് ഇത് സാധിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. കാരണം ചെറിയ പ്രായത്തിൽ തന്നെ ഞെട്ടിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



നിലവിൽ സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. കാരണം സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എന്നത് തന്നെയാണ്. അതേപോലെ മലയാളികൾ സ്നേഹത്തോടെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന താരമാണ് മഞ്ജുവാര്യർ. കാരണം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ മഞ്ജുവാര്യർക്ക് സാധിച്ചിട്ടുണ്ട്.



ഈ ഗണത്തിലേക്ക് ഉയരാൻ ആഗ്രഹിക്കുകയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ക്വീൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പിന്നീട് ലൂസിഫർ, കൃഷ്ണൻ കുട്ടി പണി തുടങ്ങി തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. തനിക്ക് ബോൾഡ് വേഷം നന്നായി കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം തെളിയിച്ചിരിക്കുന്നു.






Leave a Reply