

പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര് രാജ്യത്തിന്റെ ചരിത്രം പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്റെ സംവിധാനം മികവിലാണ് ചിത്രം പിറക്കുന്നത്. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ ഉതകുന്ന കാസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മലയാളം സിനിമ പ്രേക്ഷകർക്ക് പത്തൊമ്പതാം നൂറ്റാണ്ടിൽ വലിയ പ്രതീക്ഷ ഉള്ളത്.



ചെമ്പൻ വിനോദ്, മാധുരി ബ്രിഗാൻസ, അനൂപ് മേനോൻ, സിജു വിൽസൺ, ദീപ്തി സതി, പൂനം ബജ്വ, സുരേഷ് കൃഷ്ണ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സംവിധായകൻ വിനയൻ ഇപ്പോൾ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റുകൾ പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത് ഇരുപത്തിമൂന്നാമത് ക്യാരക്ടർ പോസ്റ്റാണ്.



ഇരുപത്തിമൂന്നാമത്തെ ക്യാരക്ടർ പോസ്റ്റ് ആയി വിനയൻ പരിച സംവിധായകൻ പരിചയപ്പെടുത്തുന്നത് മാധുരി ബ്രഗാൻസയേ ആണ്. കാത്ത് എന്ന കഥാപാത്രത്തെയാണ് മാധുരി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്യാരക്ടർ പോസ്റ്റിംഗ് കൂടെ താരം പങ്കുവെച്ച് ക്യാപ്ഷൻ ഇങ്ങനെയാണ് :



“മാധുരി ബ്രഗാൻസ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെ ആണ് “പത്തൊൻപതാം നൂറ്റാണ്ട്”ൽ ഇരുപത്തി മുന്നാമത്തെ character poster ആയി പരിചയപ്പെടുത്തുന്നത്.. ആ കാലഘട്ടത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത.. ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവിൽ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തതുകൊണ്ടാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു.. പക്ഷേ “പത്തൊൻപതാം നൂറ്റാണ്ട്”ലെ “കാത്ത” സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു.. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം
കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു…



സിജു വിൽസൺ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനും പോരാളിയും ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നത്.. ഇവരെ കൂടാതെ അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു… ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസം തീയറ്ററുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്..
അതിനു മുൻപായി ഏതാണ്ട് അൻപതോളം character posters പ്രേക്ഷകരെ പരിചയപ്പെടാനായി എത്തും..”







Leave a Reply