ജീവിതത്തിലെ പുതിയ തുടക്കത്തിനൊരുങ്ങി ഗായത്രി… ആശസകൾ അറിയിച്ച് ആരാധകർ….

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷകമനസ്സിൽ നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്.

പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നതും സജീവമാകുന്നതും. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയം തന്നെ ശ്രദ്ധേയമാവുകയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും മികച്ച അഭിപ്രായങ്ങളും നേടുകയും ചെയ്തു.

ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ അവസരങ്ങളാണ് താരത്തിന് ഒരുങ്ങിയത്. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തു വരാനിരിക്കുകയാണ്. മികച്ച അഭിനയം കൊണ്ട് തന്നെയാണ് ഭാഷകൾക്ക് അപ്പുറവും താരത്തിന്റെ നന്മ ആഘോഷിക്കപ്പെടുന്നത്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മികച്ച അഭിനേത്രി എന്നതിനപ്പുറം സിനിമയിൽ ഗായികയായും തുടക്കം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് താരം എന്നാണ് ഇപ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലും താരം അഭിനയിക്കുന്നുമുണ്ട്. ജാസി ഗിഫ്റ്റിന് ഒപ്പമാണ് ഗായത്രി ഗാനം ആലപിക്കുന്നത് എന്നതും ആരാധകർക്ക് ആരവമായിരിക്കുകയാണ്.

Gayathri
Gayathri
Gayathri
Gayathri
Gayathri

Be the first to comment

Leave a Reply

Your email address will not be published.


*