പെണ്ണിന്റെ മാനം രണ്ട് കാലുകൾക്കിടയിലാണോ… അതോ വേറെ ഏതെങ്കിലും ശരീരഭാഗത്തോ… സമൂഹത്തിന്റെ ചിന്തയാണ് മാറേണ്ടത് : വൈറൽ കുറിപ്പ്…

മലയാളികൾക്ക് എന്നും സ്വന്തം മകളെ പോലെയോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയോ ഇഷ്ടമുള്ള നടിയാണ് ഭാവന. ഭാവനയുടെയും നവീന്റെയും നാലാം വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം ആഘോഷിക്കപ്പെട്ടത്. ഒരുപാട് പേരാണ് താരങ്ങൾക്ക് ആശംസകളും പ്രാർത്ഥനകളും നൽകിയത്. കേസ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയും വാർത്തകളിൽ എല്ലാം അത് നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന അവസരത്തിലും വിവാഹ വാർഷികം വളരെ മംഗളമായി തന്നെ ആഘോഷിച്ചു.

പ്രേക്ഷകർക്ക് താരത്തോട് ഉള്ള പ്രീതിയും താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ള സപ്പോർട്ടും പിന്തുണയും തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകളും താരത്തെക്കുറിച്ചുള്ള വർണ്ണനകളും ഉള്ള കുറിപ്പുകൾ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് സൗമ്യ സരിൻ എന്ന ഡോക്ടറുടെ ഒരു നീണ്ട കുറിപ്പാണ്. ആശയങ്ങളുടെ അച്ചടക്കമുള്ള നിര എന്നത് ഡോക്ടറുടെ വാക്കുകളെ ഒറ്റവാക്കിൽ വിവക്ഷിക്കാം.

ഡോക്ടർ സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം : അവരുടെ നാലാം വിവാഹ വാർഷിക ദിനമായിരുന്നു. ആശംസകൾ! നവീൻ എന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ഇന്ന് മലയാളികൾ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകൻ ആയവൻ. അല്ലെങ്കിൽ നമ്മെ പലതും പഠിപ്പിച്ചവൻ!

ഈ പോസ്റ്റ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താൽ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ” നോർമൽ ” ആണെന്ന് പറയുന്ന പോലെ ആവും അത്. നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല. അയാൾ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പർശിച്ചില്ല. അവർ ഒന്നാവുക തന്നെ ചെയ്തു.

സത്യത്തിൽ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല. അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളിൽ ഉപദ്രവിക്കപ്പെടുന്ന പെൺകുട്ടികളെ ” ഇരകൾ ” ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തിൽ ” മാനഭംഗം ” എന്ന വാക്ക് തന്നെ എത്രത്തോളം ടോക്സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകൾക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ?

മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മൾ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെൺകുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുൻധാരയിൽ നിന്ന്‌ ആട്ടിയകറ്റുന്നു. തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സിൽ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവർ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു.

നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്!

മനസ്സ് കൊണ്ട് ആത്മാർഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേർത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാൾ സാധാരണക്കാരനാണ്. എന്ന് നമുക്ക് ഓരോരുത്തർക്കും ഇത്തരത്തിൽ സാധാരണക്കാരാകാൻ പറ്റും? “മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ്” എന്ന് തലയുയർത്തി പറയാൻ പറ്റും?

Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*