കേരളത്തിൽ സ്ത്രീകൾക്ക് അത് കുറവാണ്, ഗുജറാത്തിൽ അങ്ങനെയല്ല: നടി ശരണ്യ ആനന്ദ്…

തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിച്ച് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ശരണ്യ ആനന്ദ്. 2017 ൽ പുറത്തിറങ്ങിയ മോഹൻലാൽ  പ്രധാന വേഷത്തിലെത്തിയ 1971 ബിയോണ്ട് ബോർഡർ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

കൂടുതലായും തമിഴിലും തെലുങ്കിലും ആണ് അഭിനയിക്കുന്നത് എങ്കിലും മലയാള സിനിമയിലും സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെതായ അഭിനയ മികവ് കൊണ്ട് തന്നെയാണ് താരത്തിന് വളരെ ചെറിയ കാലഘട്ടത്തിന് ഉള്ളിൽ വലിയ പ്രശസ്തി നേടാൻ സാധിച്ചത്. ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അച്ചായൻസ്, ചങ്ക്സ്, ഭൂമി എന്നിവയാണ് താരത്തിനെ പ്രധാനപ്പെട്ട സിനിമകൾ.

ചങ്ക്‌സ്, അച്ചായൻസ് എന്നീ സിനിമകളിൽ താരം ചെയ്ത കഥാപാത്രങ്ങൾ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. മികച്ച രീതിയിൽ താരം അവ അവതരിപ്പിക്കുകയും ചെയ്തു. ഇവ താരത്തിന്റെ അഭിനയ ജീവിതത്തെ പോസിറ്റീവ് ആയി സ്വാധീനിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. താരം  ആരാധകരുമായി നിരന്തരം ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

തന്റെ ഇഷ്ട ഫോട്ടോകൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. താരമിപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഗുജറാത്തിലെയും കേരളത്തിലെയും സ്ത്രീകളുടെ അവസ്ഥയെ താരതമ്യം ചെയ്തിരിക്കുകയാണ് താരം. കേരളത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കുറവാണ് എന്നാണ് താരം പറയുന്നത്. രണ്ടാം നിരക്കാരായ ആണ് സ്ത്രീകളെ കാണുന്നത് എന്ന് താരം ആരോപിക്കുന്നുണ്ട്.

പത്തനംതിട്ട ജീല്ലയിലെ അടൂർ സ്വദേശിനിയായ ശരണ്യ ജനിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലായിരുന്നു. ഒരു ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയാണ് താരം. അതുകൊണ്ടാണ് താരം കേരളത്തെയും ഗുജറാത്തിനെയും താരതമ്യം ചെയ്യുന്നത്. താൻ ജനിച്ചുവളർന്ന ഗുജറാത്തിലെ സൂറത്തിൽ രാത്രിയും പകലും ഏതുസമയത്തും സ്ത്രീകൾക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും. എന്നാൽ കേരളത്തിൽ അങ്ങനെയൊരു അന്തരീക്ഷമില്ല എന്നും താരം പറഞ്ഞു.

കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി താരം പ്രവർത്തിച്ചിട്ടുമുണ്ട്. ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ സംവിധായകൻ വിനയന്റെ പുതിയ ചിത്രത്തിലും വേഷമിടുന്നുണ്ട്. റിലീസ് ആയ ചിത്രങ്ങളിലെല്ലാം താരത്തിന് അഭിനയം മികച്ച ആയതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾക്കുവേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.

Saranya
Saranya
Saranya
Saranya
Saranya
Saranya

Be the first to comment

Leave a Reply

Your email address will not be published.


*