

മലയാള സിനിമാ രംഗത്ത് അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യം തിളങ്ങുന്നത്. 2014 ലാണ് താരം അഭിനയ മേഖലയിൽ ചുവടുവെക്കുന്നത്.



ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് എത്തപ്പെടുന്നത്. മനോഹരവും ചടുലവുമായ നൃത്തച്ചുവടുകൾ കൊണ്ട് നേടിയ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരം അഭിനയ വൈഭവത്തിലൂടെ ഇപ്പോൾ നിലനിർത്തി മുന്നോട്ടു പോവുകയാണ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ബിഗ് സ്ക്രീനിലേക്ക് വരുന്നതും സ്ഥാനം ഉറപ്പിക്കുന്നതും.



താരം മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവയ്ക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർഹിറ്റ് സിനിമയായ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാറിന്റെ ചെറുപ്പകാലം ആണ് താരം ആദ്യമായി അഭിനയിച്ചത്. ക്വീൻ എന്ന സിനിമ നായിക വേഷം അവതരിപ്പിച്ചത് താരത്തിന് വലിയ അഭിനയം അഭിനന്ദനങ്ങൾ നൽകിയ സിനിമയായിരുന്നു.



ലൂസിഫറിലെയും ദി പ്രീസ്റ്റ് എന്ന സിനിമയിലെയും താരത്തിന് അഭിനയം എടുത്തു പറയാൻ മാത്രം ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒരുപാട് ഫോളോവേഴ്സും ആരാധക പിന്തുണയും സപ്പോർട്ടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് വൈറലാകുന്നത് അതുകൊണ്ട് തന്നെയാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് താരം വിധേയമായിട്ടുണ്ട്. അതിനെക്കുറിച്ചാണ് താരം പറയുന്നത്. സൈബര്‍ ഇടത്തില്‍ എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല എന്നും ഇഷ്ടം ആയതുകൊണ്ടാണ് ഭരിക്കുന്നത് എന്നും സിനിമയിൽ വന്ന അന്നു മുതൽ തുടങ്ങിയ സൈബർ ആക്രമണങ്ങൾ ആണ് എന്നും താരം പറയുന്നു.



താൻ സിനിമയിൽ അഭിനയിച്ച പണംകൊണ്ടാണ് വാങ്ങുന്നത് അതിൽ അഭിമാനം മാത്രമാണ് ഉള്ളത് എന്നും താരം കൂട്ടിച്ചേർത്തു. വിമര്‍ശനം നടത്തുന്നവരോട് പറയാനുള്ളത് എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നും ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുതെന്നും ആണ് എന്നാണ് താരം പറയുന്നത്. ഒരാളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മലയാളികള്‍ക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് എന്നും താരം പറയുകയുണ്ടായി.






Leave a Reply