സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നു പോലെ നോക്കാൻ കഴിയാത്തവൻ മീശയും വച്ച് നടന്നിട്ടു കാര്യമില്ല… അഭിപ്രായം തുറന്നു പറഞ്ഞു രാഹുൽ പശുപാലൻ…

സ്ത്രീധനവും സ്ത്രീധനം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും എപ്പോഴും കേരളത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു സ്ത്രീധന മരണമോ പ്രശ്നമോ വാർത്തയായാൽ ഒരുപാട് എഴുത്തുകളും വീഡിയോകളും അഭിപ്രായങ്ങളും നിലപാടുകളും പുറത്തു വരികയും ചെയ്യും. ഒരു കേസിലെ പുരോഗമനത്തിന് അനുസരിച്ചുള്ള നിലപാടുകളും അഭിപ്രായങ്ങളും ഓരോരുത്തരും അവരുടേതായ പ്ലാറ്റ്ഫോമുകളിലൂടെ പറഞ്ഞ അറിയിക്കുന്നു എന്ന് മാത്രം.

ഇപ്പോൾ ആക്ടിവിസ്റ്റും ഫോട്ടോഗ്രാഫറുമായ രാഹുൽ പശുപാലൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. പെണ്ണിനെ വിവാഹം കഴിക്കുമ്പോൾ കൂടെ സ്വർണവും ധനവും വാങ്ങുന്നതിനും അത് കുറഞ്ഞു പോയാൽ അവഹേളിക്കുന്നതിന് എതിരെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

രാഹുൽ പശുപാലൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച് വാക്കുകൾ ഇങ്ങനെയാണ് : “സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നുപോലെ നോക്കാൻ കഴിയാത്തവൻ മീശയും വച്ച് നടന്നിട്ടു കാര്യമില്ല “

“ആ പഷ്ട്… ഈ ഓട്ട വീണ കലത്തിൽ ആണോ രാമൻകുട്ടീ നീ ഇത്രയും നേരം വെള്ളം കോരിയത് .ഈ മൂക്കിന് താഴെ വളരുന്ന മൈരിനെന്തോ മഹാത്മ്യം കൂടുതൽ ഉണ്ടെന്ന തോന്നൽ ആണ് പ്രശ്നമെന്ന് ഇവന്മാർക്ക് ഇപ്പഴും മനസിലായിട്ടില്ല . സ്ത്രീ ധനം അല്ല “ആണത്തം” എന്ന മനോരോഗമാണ് പ്രശ്നം” ഇന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇങ്ങനെ ഒരു എഴുത്ത് എഴുതിയതിനു ശേഷം പിറ്റേ ദിവസം ആ രാഹുൽ മറ്റൊരു എഴുത്തു കൂടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “സ്ത്രീ ധനം വാങ്ങും ഭാര്യയെ തല്ലും എന്നൊക്കെ പറയുന്നതിൽ നാണക്കേടൊന്നും ഇല്ലാത്ത ആണത്തമുള്ള മലയാളികളേക്കാൾ എന്തുകൊണ്ടും അപകടകാരികളാണ് ഞങ്ങടെ നാട്ടിൽ സ്ത്രീ ധനമില്ല എന്ന് പറയുന്ന വടക്കൻ പുരോഗമനോളികൾ” എന്നാണ്.

Resmi

മകളെ വിവാഹം ചെയ്ത് അയക്കുമ്പോൾ കൂടെ സ്വർണ്ണവും ധനവും കൊടുക്കുന്നതിനപുറത്തേക്ക് വിദ്യാഭ്യാസവും തന്റെദവും ധൈര്യവും ആത്മവിശ്വാസവും പകർന്നു കൊടുക്കുന്ന സമൂഹം ഉണ്ടായി വരണം എന്നാണ് ഇത്തരത്തിലുള്ള എഴുത്തുകളുടെ എല്ലാം ആകെത്തുക. അതല്ലെങ്കിൽ സ്ത്രീധന മരണങ്ങളുടെ നിരക്ക് വർദ്ധിക്കുക അല്ലാതെ കുറവ് വരില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്.

Resmi
Resmi
Resmi

Be the first to comment

Leave a Reply

Your email address will not be published.


*