പോലീസ് വേഷത്തിൽ ആരാണ് പൊളി. മലയാളത്തിലെ പ്രിയ താരങ്ങളുടെ പോലീസ് വേഷത്തിൽ ഉള്ള ഫോട്ടോകൾ….

ചില അഭിനേതാക്കളുടെ പേരുകൾ പോലും ഓരോ വേഷങ്ങളെ ഓർമപ്പെടുത്താറുണ്ട്. കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിന് തെളിവുകൾ തന്നെയാണ് അത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ അങ്ങനെ പലരും ഉണ്ട്. പോലീസ് വേഷം എന്ന് കേൾക്കുമ്പോഴേക്ക് സുരേഷ്ഗോപി എന്ന അഭിനേതാവിനെ ഓർമ്മ വരാതിരിക്കില്ല. അതുപോലെ പലരും പല വേഷങ്ങളും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സുകളിൽ ആ വേഷങ്ങളിൽ തന്നെ സ്ഥിരപ്രതിഷ്ഠ നേടുന്നു.

മലയാളത്തിലെ അഭിനയത്രികളിലും ഇങ്ങനെ പലരുമുണ്ട്. ഓരോരോ വേഷങ്ങൾ കേൾക്കുമ്പോഴേക്ക് ഒരുപറ്റം നടിമാരുടെ മുഖവും പേരും ഓർമ്മവരും. അഥവാ അവർ അവതരിപ്പിച്ച ഫലിപ്പിച്ചതിന്റെ അടയാളമാണത്. പോലീസ് വേഷം അവതരിപ്പിക്കുന്ന അഭിനേത്രി എന്ന് ആലോചിക്കുമ്പോൾ ഓർമ വരുന്ന ഒരുപാട് നടിമാരും ഉണ്ട് മലയാളത്തിൽ.

മലയാളത്തിൽ എന്നും ലേഡി പോലീസ് ആയി തിളങ്ങി നിൽക്കുന്നത് വാണി വിശ്വനാഥ് തന്നെയായിരിക്കും. കാക്കി വേഷത്തിൽ താരം പ്രകടിപ്പിച്ച മികച്ച പ്രകടനം തന്നെയാണ് ഇതിനു കാരണം. ദി ട്രൂത്ത്, ജനാധിപത്യം, ഇൻഡിപെൻഡൻസ്, ഉസ്താദ്, ബ്ലാക്ക് ഡാലിയ തുടങ്ങിയ സിനിമകളിലെ കാക്കി വേഷത്തിലുള്ള താരത്തിന്റെ അഭിനയം ശ്രദ്ധേയവും മികവ് അടയാളപ്പെടുത്തുന്നതും ആണ്.

ദൃശ്യം സിനിമയിലെ ഒന്നും രണ്ടും ഭാഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ ആശാ ശരത്തും പോലീസ് വേഷം കൈകാര്യം ചെയ്യുന്നതിൽ വലിയ മികവാണ് പ്രകടിപ്പിക്കുന്നത്. ഐ ജി ഗീതാ പ്രഭാകരൻ മലയാളികൾ ഒരിക്കലും മറക്കാൻ കഴിയുകയുമില്ല. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ചില മുഹൂർത്തങ്ങൾ എല്ലാം പ്രേക്ഷകർക്ക് വളരെ സ്വീകാര്യമായിരുന്നു.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മഞ്ജു വാര്യർ പോലീസ് വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. വേട്ട എന്ന സിനിമയിൽ താരത്തിന്റെ പോലീസ് വേഷത്തിൽ ഉള്ള അഭിനയം ശ്രദ്ധേയമായിരുന്നു. ഏതു വേഷവും നന്നായി കൈകാര്യം ചെയ്യുന്ന മഞ്ജുവാര്യർ പോലീസ് വേഷത്തിലും തിളങ്ങി എന്നുതന്നെ പറയാം.

ഫോറൻസിക് എന്ന സിനിമയിലെ മമ്ത മോഹൻദാസ്, ഗർഡിയൻ സിനിമയിൽ മിയ ജോർജ്, സ്പിരിറ്റ്‌ എന്ന സിനിമയിലെ ലെന, സൂപ്പർമാൻ എന്ന സിനിമയിലെ ശോഭന, പോളിടെക്നിക് എന്ന സിനിമയിൽ ഭാവന തുടങ്ങിയവരെല്ലാം പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങിയ വരാണ്.

Miya
Miya
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*