വിവാഹ ഫോട്ടോ ഷൂട്ടുകളുടെ ഗതി തന്നെ മാറിപ്പോയി… ഇനി എന്തെല്ലാം കാണേണ്ടി വരും… വൈറലായി പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്…..

സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ കണ്ണു തുറക്കുന്നത് തന്നെ പുതിയ തരം ഫോട്ടോഷൂട്ടുകളിലേക്കാണ്. അത്രത്തോളം വ്യത്യസ്തതയാണ് ഓരോ ദിനങ്ങളും ഫോട്ടോഷൂട്ട് മേഖലയിൽ പിറവിയെടുക്കുന്നത്. ആശയങ്ങൾ കൊണ്ടും വസ്ത്രധാരണ രീതികൾ കൊണ്ടും പശ്ചാത്തലങ്ങൾ കൊണ്ടും എല്ലാം ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാക്കുകയും അങ്ങനെ വ്യത്യസ്തം ആകുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ക്യാമറ കണ്ണുകൾ എല്ലാം സഞ്ചരിക്കുന്നത് എന്ന് വേണമെങ്കിലും പറയാം. അത് ഫോട്ടോകളിലൂടെ ആണെങ്കിലും മറ്റു വീഡിയോ എഡിറ്റിംഗ്കളിലൂടെ ആണെങ്കിലും, ഒരുപാട് ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈറൽ കണ്ടെന്റുകൾ ഉൾപ്പെടുത്തുകയാണ് ഓരോ അണിയറ പ്രവർത്തകരും ചെയ്യുന്നത്.

ഫോട്ടോഷൂട്ട് കളിലൂടെ മാത്രം വരുമാനമാർഗ്ഗം കണ്ടെത്തിയവരും ബിഗ് സ്ക്രീനിലേക്ക് അല്ലെങ്കിൽ മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിച്ചവരും ഇന്ന് കുറവല്ല. കാരണം ആളറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടുന്നതിലൂടെ തന്റെ കഴിവുകൾ ഏതു മീഡിയകളിലൂടെയും പ്രകടിപ്പിക്കാനും കയ്യടി നേടാനും അതിലൂടെ സംവിധായകരുടെയും നിർമ്മാതാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റാനും വലിയ അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കാനും ഇന്ന് സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്.

ഫോട്ടോഷൂട്ട്കളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടിയ മോഡലുകൾ ഒട്ടേറെയാണ്. ഫോട്ടോഷൂട്ടുകൾക്ക് ഒരു കാരണം കണ്ടെത്തി നടക്കുകയാണ് ഇപ്പോൾ പലരും. തമാശരൂപേണ കുഞ്ഞിന്റെ നൂലുകെട്ട് മുതൽ ഫോട്ടോഷൂട്ട് കളുടെ തിരക്കാണ് എന്ന് പറയാം. വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകൾ നടത്താത്ത ഒരു ദിവസം പോലുമില്ല. പ്രീ വെഡ്ഡിംങ്ങും പോസ്റ്റ് വെഡ്ഡിംങ്ങും സേവ് ദി ഡേറ്റും ഹണിമൂണും എല്ലാം ആയി തകൃതിയിൽ ആണ് കാര്യങ്ങൾ.

ഒരുപാട് വിവാഹ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇതിനുമുമ്പും വൈറൽ ആയിട്ടുണ്ട്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന വരനും വധുവും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്. വിവാഹ വസ്ത്രത്തിൽ കൊണ്ടു വരുന്ന വ്യത്യസ്തതയും ഒരുപാട് ആളുകളിലേക്ക് ഫോട്ടോഷൂട്ട് എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ഇക്കാരണങ്ങൾ കൊണ്ട് ഒന്നുമല്ല വൈറലായിരിക്കുന്നത്.

കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന ഇസ്റ്റാഗ്രാം പേജ് വഴി വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ആശയത്തിലെ വ്യത്യസ്തതയാണ് ശ്രദ്ധയാകർഷിക്കാൻ കാരണം. ഈ അവസ്ഥയിലേക്ക് ഫോട്ടോഷോട്ടുകൾ മാറിക്കഴിഞ്ഞോ എന്നാണ് പോസ്റ്റിന് കമന്റ്മായി എത്തുന്നവർ ചോദിക്കുന്നത്. എന്തായാലും ഇതിനു മുമ്പ് ഇത്തരത്തിൽ ഒരു പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്നത് തീർച്ചയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*