സ്റ്റൈലിഷ് മേക്കോവറുമായി സാന്ത്വനത്തിലെ അഞ്ജലി 🥰🔥 എജ്ജാതി പൊളി 🥰

മലയാള സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഗോപിക അനിൽ. ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന സാന്ത്വനം എന്ന സീരിയലിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ശിവാഞ്ജലി എഫക്ടുമായി യുവാക്കളെ പോലും ആകർഷിക്കാൻ മാത്രം സീരിയൽ പരമ്പരക്ക് സാധിച്ചത് താരത്തിന്റെ അഭിനയ മികവിലൂടെ തന്നെയാണ്.

മലയാള സിനിമാ മേഖലയിലേക്ക് താരം ബാലതാരമായി തന്നെ കടന്നു വന്നിട്ടുണ്ട്. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ലാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിന്റെ മകൾ ആയിട്ട് താരം അഭിനയിച്ചത് വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശിവം എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് വന്നത് എങ്കിലും ബാലേട്ടൻ എന്ന സിനിമയിലെ കഥാപാത്രമാണ് പ്രേക്ഷകർക്ക് പ്രിയങ്കരമായതും താരത്തെ അടുത്തറിയാൻ തുടങ്ങിയതും.

ശിവം, ബാലേട്ടൻ എന്നീ സിനിമകൾക്ക് പുറമേ മയിലാട്ടം, അകലെ, ഭൂമിയുടെ അവകാശികൾ, വസന്തത്തിന്റെ കനൽവഴികൾ, പറയാൻ ബാക്കി വെച്ചത്, മട്ടാഞ്ചേരി എന്നീ സിനിമകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന മംഗല്യം, ഉണ്ണിയാർച്ച, അമ്മത്തൊട്ടിൽ എന്നീ പരമ്പരകളിലും സീ കേരളം സംപ്രേക്ഷണം ചെയ്തിരുന്ന കബനി എന്നീ സീരിയലിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

സിനിമകൾക്കും സീരിയൽ പരമ്പരകൾക്കും പുറമേ താരം മ്യൂസിക് ആൽബങ്ങളും സജീവമായി അഭിനയിച്ചിട്ടുണ്ട്. മുരിപാല ഗോപാല, അമ്മേ കൈതോഴാം, താമരകണ്ണൻ, തായെ ഭഗവതി, മുത്തപ്പനൊരു മണിമാല, ചിരി തൂകി കളിയാടാൻ വാട കണ്ണാ, ജയ് ദുർഗ എന്നീ മ്യൂസിക് ആൽബങ്ങളിലും ആണ് താരം അഭിനയിച്ചത്. കടന്നുപോയ മേഖലകളിലെല്ലാം വിജയം കൈവരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. സാന്ത്വനത്തിലെ തന്നെ ചില ക്ലിപ്പുകളും റൊമാന്റിക് രംഗങ്ങളും മറ്റു ഡയലോഗുകളും വരെ യുവാക്കളുടെ വരെ ലൈക്ക് വാങ്ങുകയാണ്. അത്രത്തോളം മികവിലാണ് സാന്ത്വനത്തിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുന്നത്. അതിനുപുറമേ താരത്തിന്റെ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സാമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുകയാണ്. എപ്പോഴും സാരിയുടുത് സാന്ത്വനത്തിന് അഞ്ജലി ആയി പ്രേക്ഷകർ കണ്ടിരുന്ന താരത്തിന്റെ ഒരു സ്റ്റൈലിഷ് മേക്ക് ഓവർ ആണ് പുത്തൻ ഫോട്ടോകൾ.

Gopika
Gopika

Be the first to comment

Leave a Reply

Your email address will not be published.


*