ഒരു ഫോട്ടോയ്ക്ക് മോശം കമന്റിട്ടാല്‍ പണികിട്ടുമെന്ന ചിന്ത വന്നിട്ടുണ്ട്: അതിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് അനശ്വര രാജന്‍….

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എല്ലാവരും സജീവമാണ്. അഭിനേതാക്കൾ എന്നോ സെലിബ്രേറ്റികൾ എന്നോ വ്യത്യാസമില്ലാതെ സാധാരണക്കാർ പോലും സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ സജീവമായി ഉപയോഗിക്കുന്നു. തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് ഇപ്പോൾ മറ്റുള്ളവരെ എല്ലാവരും അറിയിക്കുന്നത്.

സെലിബ്രിറ്റികളുടെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകർ അന്വേഷിക്കുന്നത് തന്നെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയും മറ്റും ആണ്. ഇത് ആരാധകരിലേക്ക് സെലിബ്രിറ്റികളെ കൂടുതൽ അടുപ്പിക്കുന്നു എന്ന ഗുണത്തിനപ്പുറത്തേക്ക് സൈബർ ആക്രമണങ്ങൾ കൂടിയ നെഗറ്റീവ് വശവും ചിന്തിക്കേണ്ടത് തന്നെയാണ്. എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും നെഗറ്റീവ് കമന്റുകളുടെ ചാകരയാണ് കാണാൻ സാധിക്കുന്നത്.

2020 ൽ വുമൺ ഹാവ് ലെഗ്സ് എന്ന ഒരു ക്യാമ്പയിൻ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് തുടക്കം കുറിച്ചത് ഇത്തരം ഒരു ഫോട്ടോക്ക് നൽകിയ മോശം കമന്റിനെതിരെ പ്രതികരിച്ചതിലൂടെയാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ഫേമസ് ആയ അനശ്വര രാജൻ ആണ് ഷോർട്ട് ധരിച്ച് കാല് വ്യക്തമാക്കുന്ന രൂപത്തിലുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അതിനെ തുടർന്നാണ് ഒരുപാട് മോശപ്പെട്ട കമന്റുകൾ കമന്റ് ബോക്സിലും വന്നത്. പക്ഷേ ഇതിനെതിരെ ഒരുപാട് സഹപ്രവർത്തകരും സിനിമ സെലിബ്രിറ്റികളും എല്ലാം ഒരുപോലെ മുന്നോട്ടു വരികയും ഷർട്ട് ധരിച്ച് കാലിൽ കാണുന്ന തരത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചും വുമൺസ് ഹാവ് ലെഗ് എന്ന ക്യാമ്പയിൻ പ്രചുരപ്രചാരം നൽകി.

ഇപ്പോൾ അനശ്വരരാജൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രേറ്റികൾ എന്നല്ല ആര് പങ്കുവെക്കുന്ന ഫോട്ടോകൾക്കും മോശം കമന്റ് ഇട്ടാൽ ഇപ്പോൾ പണി കിട്ടും എന്ന് ഒരു ധാരണ സമൂഹത്തിന് വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അതിന് ചുക്കാൻ പിടിച്ചത് തന്റെ ഫോട്ടോ ആയതു കൊണ്ടും അതിനു ശേഷമുണ്ടായ ക്യാമ്പയിൻ ആയതു കൊണ്ടും തനിക്ക് അതിൽ അഭിമാനം തോന്നുന്നു എന്നും താരം കൂട്ടിച്ചേർക്കുകയുണ്ടായി.

‘ വിമണ്‍ ഹാവ് ലെഗ്‌സ് എന്ന ക്യാംപെയിന്‍ നടന്നപ്പോള്‍ അതിന് നല്ലത് പറഞ്ഞ ആളുകളും ഉണ്ട് മോശം പറഞ്ഞവരും ഉണ്ട് എങ്കിലും പ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് നമ്മള്‍ പ്രതികരിക്കുക തന്നെ വേണം എന്നും താരം പറഞ്ഞു. ഇത് പെണ്‍കുട്ടികളുടെ മാത്രം കാര്യമല്ല ആണ്‍കുട്ടികളുടെയും കാര്യമാണ് എന്നും ഇപ്പോഴും ഒരു വ്യക്തി അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുമ്പോള്‍ വിമര്‍ശനങ്ങളും മോശം വാക്കുകളും ഏറ്റുവാങ്ങുന്നുണ്ട് എന്നും താരം പറയുകയുണ്ടായി.

എനിക്കെതിരെ ഒരു പ്രശ്‌നം വന്നപ്പോള്‍ ഒരുപാട് പേര്‍ അതിന് എതിരെ പ്രതികരിച്ചു എന്നും അവര്‍ക്കും അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുള്ളത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്നുമാണ് താരം പറഞ്ഞത്. ഇപ്പോള്‍ ആളുകള്‍ അങ്ങനെ ഫോട്ടോയ്്ക്ക് മോശം കമന്റിടുമ്പോള്‍ രണ്ട് തവണ ചിന്തിക്കും. കാരണം അവര്‍ക്ക് തിരിച്ച് പണികിട്ടു. അപ്പോള്‍ അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നതിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

Anaswara
Anaswara
Anaswara
Anaswara

Be the first to comment

Leave a Reply

Your email address will not be published.


*