

സോഷ്യൽ മീഡിയ ഇടങ്ങളിൽ സെലിബ്രിറ്റികളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ആഘോഷമാക്കി കൊണ്ടാടാറുണ്ട്. വിവാഹങ്ങളും മറ്റു വിശേഷങ്ങൾ ആണെങ്കിൽ പ്രത്യേകിച്ചും അത്തരത്തിലൊരു സെലിബ്രിറ്റി വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. സിനിമ-സീരിയൽ നമ്പ്യാരുടെ വിവാഹമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ആഘോഷിക്കുന്നത്.



റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകൻ വിജയ് മാധവ് ആണ് താരത്തിന്റെ ഭർത്താവ്. ഗുരുവായൂർ നടയിൽ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി തനി മലയാളിമങ്കയായി സെറ്റും മുണ്ടും അണിഞ്ഞാണ് താരത്തിനെ വിവാഹ ഫോട്ടോകളിൽ താരത്തെ കാണാൻ സാധിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാലിച്ചു കൊണ്ടുള്ള ലളിതമായ വിവാഹ ചടങ്ങുകൾ ആയതുകൊണ്ട് തന്നെ താരവിവാഹത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണ ഉണ്ട്.



സിനിമ, സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ദേവിക നമ്പ്യാർ. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ മലയാളികൾക്കിടയിൽ പോലെ തന്നെ തമിഴകത്തും താരത്തിന് നിരവധി ആരാധകരുണ്ട്. മനോരമ ചാനലിലെ “പരിണയം” എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയമാവുന്നത്.



മനോരമ ചാനലിലെ തന്നെ കോമഡി ഫെസ്റിവൽ സീസണ് 2 വിൻറെ അവതാരിക ആയും തിളങ്ങിയിട്ടുണ്ട്. കളഭമഴ, വൺ, വസന്തത്തിലെ കനൽ വഴികളിൽ, പറയാൻ ബാക്കി വെച്ചത്, റ്റു ലെറ്റ് അമ്പാടി ടാക്കീസ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മികച്ച അഭിനയ വൈഭവമാണ് താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.



പരിണയം എന്ന സീരിയലിലൂടെയാണ് താരം ജനകീയ താരമായി മാറിയത് എന്നാലിപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയിലിൽ എന്ന സിനിമ സീരിയൽ പരമ്പരയിലെ തുളസി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ്. വളരെ മികച്ച പ്രേക്ഷക പിന്തുണയാണ് തുളസി എന്ന കഥാപാത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത് അത്രത്തോളം മികവിനാണ് താര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.



സിനിമയും സീരിയലും അപ്പുറം വെബ് സീരിയസ് മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകൾ താരം ഹോസ്റ്റ് ചെയ്തു. ഇതിനപ്പുറം ഒരുപാട് ടെലിവിഷൻ പരമ്പരകളിൽ താരം അതിഥിയായ് എത്തിയിട്ടുണ്ട്. എന്താണെങ്കിലും സിനിമ-സീരിയൽ ടെലിവിഷൻ മേഖലകളിലെ പ്രേക്ഷകരെ കയ്യിലെടുക്കാൻ എല്ലാം താരത്തിന്റെ മികച്ച അഭിനയം തന്നെ മതി.






Leave a Reply