ഇത്തരത്തില്‍ നിങ്ങള്‍ ഇനി ഒരു സ്ത്രീയോടും ചോദിക്കരുത്… മാധ്യമ പ്രവർത്തകനോട് ക്ഷുഭിതയായി വരലക്ഷ്മി ശരത് കുമാർ …

മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച തന്റെതായ ഇടം ഭദ്രമാക്കി മുന്നേറുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ പ്രകടിപ്പിക്കുന്നത്. 2012 പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമയിൽ ചെയ്താൽ നർത്തകിയുടെ വേഷത്തിൽ ഇന്നും താരം അറിയപ്പെടുന്നുണ്ട്.

സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഒരുപാട് വർഷങ്ങൾക്കിപ്പുറവും താരം അറിയപ്പെടുക എന്നത് താരം പ്രകടിപ്പിച്ച അഭിനയ മികവിനുള്ള ഏറ്റവും വലിയ അടയാളമാണ് അത്. താരത്തിന് പാരമ്പര്യമായി കിട്ടിയ ഒരു കഴിവാണ് എന്ന് പറയാം. സിനിമയോട് ബന്ധമുള്ള കുടുംബത്തിലാണ് താരത്തിന്റെ ജനനം. തമിഴ് ചലച്ചിത്ര നടനായ ശരത്കുമാറാണ് താരത്തിന്റെ പിതാവ്. പക്ഷെ ഇതുകൊണ്ട് മാത്രമല്ല സിനിമ മേഖലയിൽ താരം വിജയകരമായി നില നിൽക്കുന്നത്.

അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെ പഠനം മേഖലയിലും താരം ഒരുപാട് മികവുകൾ നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കി. അതിനോടൊപ്പം മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും താരം പരിശീലനവും നേടിയിട്ടുണ്ട്. ആക്ടിംഗ് സ്കൂളിലെ പരിശീലനം അഭിനയമികവിൽ വലിയ ഒരു മുതൽക്കൂട്ട് തന്നെയായി.

വൻവിജയമായ പോടാ പോടീ എന്ന സിനിമക്ക് ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് കന്നഡ ഭാഷയിൽ ആണ്. ചലച്ചിത്രതാരം സുധീപ് കേന്ദ്രകഥാപാത്രമായി എത്തി 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്. 2016 ലാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി.

ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകവൃന്ദം അതിവിപുലമാണ്. താരം പ്രകടിപ്പിക്കുന്ന തന്മയത്വം ഉള്ള അഭിനയ വൈഭവം തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്. മാസ്റ്റർപീസ്, കാറ്റ് എന്നിവ ആണ് മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. കാരണം താരം അഭിനയിച്ച സിനിമകളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം സമ്മാനിച്ചു.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് താരം നൽകുന്ന മാസ് മറുപടി ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. കേട്ടിരിക്കുന്ന എല്ലാവർക്കും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മറുപടി. ഞൊടിയിടയിൽ മറുപടി നൽകുന്നത് വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട് എങ്കിലും ഇത്തരം ഒരു മറുപടി ആരും പ്രതീക്ഷിച്ചിരിക്കില്ല.

വിവാഹം എപ്പോൾ എന്ന ചോദ്യത്തിനാണ് താരം പൊട്ടിത്തെറിച്ചു മറുപടി പറഞ്ഞത്. വിവാഹം എന്താ ഒരു ബഹുമതി ആണോ? ഇതു വളരെ വൃത്തികെട്ട ഒരു ചോദ്യം ആണെന്നും ഒരു സ്ത്രീയോടും ഒരു കാരണവശാലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ല എന്നും ആണ് താരം പറഞ്ഞത്. വളരെ ക്ഷുഭിതയായാണ് താരം മറുപടി പറഞ്ഞത്. എന്തായാലും താരത്തിന്റെ ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തു കഴിഞ്ഞു.

Varalaxmi
Varalaxmi
Varalaxmi
Varalaxmi
Varalaxmi

Be the first to comment

Leave a Reply

Your email address will not be published.


*