

സൗത്ത് ഇന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന ഒരു ചലച്ചിത്ര അഭിനേത്രിയാണ് ഷക്കീല. മാദക സുന്ദരിയായാണ് താരം കൂടുതൽ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത് ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ ആണ്.



താരം തന്റെ കരിയർ ആരംഭിക്കുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ്. മലയാളത്തിൽ പുറത്തിറങ്ങിയ കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അതിനുശേഷം മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചോട്ടാ മുംബൈ എന്ന സിനിമയിലെ ചെറിയ വേഷവും ഏറെ ശ്രദ്ധേയമായി.



പൃഥ്വിരാജ് നായകനായി എത്തിയ തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും താരത്തിന് വേഷം ഉണ്ടായിരുന്നു. മുഖ്യധാരാ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ ആണ് പിന്നീട് താരം മേഖലയിൽ സജീവമായിരുന്നത്. ചെറിയ വേഷങ്ങൾ ആണെങ്കിലും താരത്തിന്റെ കഥാപാത്രത്തെ താരം അനശ്വരമാക്കിയിരുന്നു. അത്രത്തോളം മികവുള്ള അഭിനയമായിരുന്നു താരം പ്രകടിപ്പിച്ചിരുന്നത്.



അഭിനയ മികവിനോട് കിടപിടിക്കുന്ന തരത്തിലുള്ള മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ ആരാധകരിലേക്ക് അടുപ്പിച്ചിരുന്നു. ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു എന്ന പേരിലാണ് താരം തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ താരം സജീവ സാന്നിധ്യമാണ്.



ട്രാൻസ്ജെൻഡർ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു അഭയ കേന്ദ്രവും താരം നടത്തുന്നുണ്ട്. ഒരു ട്രാൻസ്ജെൻഡറിനെ തന്നെയാണ് താരം ദത്തെടുക്കുകയും ചെയ്തിരിക്കുന്നത്. മില എന്ന് പേരുള്ള താരത്തിന്റെ മകൾ താരത്തിന് പിറന്നാളിന് സർപ്രൈസ് ഒരുക്കിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വികാരഭരിതയായാണ് താരത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.






Leave a Reply