ഇനി കളിക്കളത്തിലേക്കില്ല..! വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ….

ഇന്ത്യയിലെ പ്രൊഫഷണൽ വനിതാ ടെന്നീസ് താരമാണ് സാനിയ മിർസ. താരം കളിക്കളത്തിൽ ഇറങ്ങിയത് ഇന്ത്യ ഒട്ടാകെ ആഘോഷമാക്കിയിരുന്നു. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരം, വിമൻസ്‌ ടെന്നിസ്‌ അസോസിയേഷൻ റാങ്കിങ്ങിൽ മുപ്പത്തിനുള്ളിൽ എത്തിയ ആദ്യ താരം എന്നിങ്ങനെയെല്ലാം സാനിയ മിർസാ ശ്രദ്ധയാകർഷിച്ചു.

താരം വളരെ ചെറുപ്പത്തിൽ തന്നെ ടെന്നീസ് കളിക്കാൻ തുടങ്ങി. താരം തന്റെ ആറാമത്തെ വയസ്സിൽ ലോൺ ടെന്നീസ് കളിക്കാൻ തുടങ്ങി ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛൻ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിക്കാൻ തുടങ്ങിയപ്പോൾ സാനിയയുടെ കോച്ച്. അവിടം മുതൽ ഒരുപാട് അക്കാദമികളിലും മറ്റും പഠിച്ചു താരം പ്രൊഫഷണൽ ടെന്നീസ് താരമായി തിളങ്ങി.

സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു. 1999 ലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യത്തെ അന്തർ ദേശീയ മത്സരത്തിൽ താരം പങ്കെടുക്കുന്നത് . ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആയിരുന്നു താര ത്തിന്റെ ആദ്യമത്സരം.

വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടിയ താരമാണ് സാനിയ മിർസ. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ടാണ് ഈ ബഹുമതി താരം സ്വന്തമാക്കിയത്. പിന്നീട് അങ്ങോട്ട് വരുന്ന വർഷങ്ങളിലെല്ലാം താരത്തിന് അതുല്യമായ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2005 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൗണ്ടിൽ എത്തിയതും യുഎസ് ഓപ്പണിൽ നാലാം റൗണ്ട് വരെ എത്തിയതും ഏതെങ്കിലുമൊരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായതും എല്ലാം പറയപ്പെടേണ്ട നേട്ടങ്ങൾ തന്നെയാണ്. ഒരു ഇന്ത്യൻ താരം ആദ്യമായി വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടിയതും താരത്തിലൂടെയാണ്.

ഒരുപാട് അതുല്യമായ ബഹുമതികൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 2004ൽ ഇന്ത്യാ ഗവണ്മെന്റിന്റെ അർജുന അവാർഡ് താരം നേടി. 2010 ഏപ്രിൽ 12നാണ് പാകിസ്താൻ ക്രിക്കറ്റ് താരമായ ശുഐബ് മാലിക് മായുള്ള താരത്തിന്റെ വിവാഹം നടക്കുന്നത്. ഇരുവർക്കും ഇഷാൻ മിർസ മാലിക് എന്നൊരു മകനുണ്ട്. ̈2015 ൽ സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കായികപ്രേമികൾക്ക് എല്ലാം വലിയ ആഘാതം ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.

താരം ടെന്നീസിൽ നിന്നും വിരമിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ. ശരീരം പഴയത് പോലെ കളിക്കുവാൻ അനുവദിക്കുന്നില്ലായെന്നും മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ടുള്ള യാത്രകളും ബുദ്ധിമുട്ടേറിയതാണ് എന്നും ആണ് താരം കാരണമായി പറയുന്നത്. ഇനി കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കണമെന്നും താരം വ്യക്തമാക്കി. 2020 തന്റെ അവസാനത്തെ സീസൺ ആയിരിക്കുമെന്നാണ് താരമിപ്പോൾ അറിയിച്ചിരിക്കുന്നത്.

Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*