

മുൻനിര അഭിനേത്രിയും മോഡലിംഗ് താരവുമായി സിനിമ ലോകത്ത് പ്രശസ്തയായ താരമാണ് പ്രിയാമണി. രണ്ടായിരത്തി രണ്ടിലും മൂന്നിലും എല്ലാം താരം സിനിമയിൽ അഭിനയിച്ചിരുന്നു എങ്കിലും 2007 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ പരുത്തി വീരനിളെ കഥാപാത്രമാണ് തരത്തെ ജനകീയമാക്കിയത്.



ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചിരുന്നു. ഇതേ വർഷം തന്നെയാണ് തെലുങ്കിൽ താരം ഒരു സോഷ്യോ-ഫാന്റസി ചിത്രം ചെയ്തത്. യമദോംഗ വലിയ വിജയമായതോടെ തെലുങ്ക് ഭാഷയിലും താരം ശ്രദ്ധേയമായി. 2008 ലാണ് ആദ്യമായി മലയാളത്തിൽ തിരക്കഥ എന്ന തന്റെ ആദ്യ സിനിമയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനായി.



താരം മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2009ലാണ് കന്നട ഭാഷയിൽ സിനിമ പരീക്ഷിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യത്തേത്. തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര മേഖലയിലും താരം ഒരു കൈ നോക്കി. വിജയം നേടുകയും ചെയ്തു.



ഇഡൊല്ലെ രാമായണ, മന ഊരി രാമായണം തുടങ്ങിയവയും വലിയ വിജയങ്ങളായിരുന്നു. ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതും വളരെയധികം ശ്രദ്ധേയമായി. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ആണ് കഥാപാത്രം നേടി. മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.



താരത്തിന്റെതായി പുറത്തു വന്ന പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും അനാവശ്യ കമന്റുകൾ രേഖപ്പെടുത്തുന്നത് ഇപ്പോൾ പതിവാണ്. അത്തരത്തിലൊരു കമന്റും അതിനെ താരം നൽകിയ ഒരു കിടിലൻ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അശ്ലീല ചിത്രങ്ങൾ അപ്ലോഡ് ചെയ്യാമോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.



ഉടൻ തന്നെ താരം കിടിലൻ മറുപടിയും നൽകിയിട്ടുണ്ട്.ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ. അവർ ചെയ്തതിന് ശേഷം ഞാൻ ചെയ്യാം എന്നായിരുന്നു താരം നൽകിയ മറുപടി. പ്രിയാമണിയെ പിന്തുണച്ച് താരങ്ങൾ ഉൾപ്പടെ നിരവധിപേർ രംഗത്തു വന്നിട്ടുണ്ട്. വ്യാജ ഐഡി ഉപയോഗിച്ച് ഇത്തരം കമന്റുകൾ രേഖപ്പെടുത്തുന്ന വരെ പുറം ലോകത്തിന് മുൻപിൽ കൊണ്ടുവരണം എന്ന ആവശ്യം ആണ് ഇപ്പോൾ ഉയരുന്നത്.






Leave a Reply