

മലയാള സിനിമാ ലോകത്ത് അഭിനയ വൈഭവം കൊണ്ട് മറ്റാരെയും പകരം വെക്കാനില്ലാത്ത ഒരു സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുന്നതും.



ആരുടേയും മുഖം നോക്കാതെ ധൈര്യപൂർവ്വം സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്വഭാകാരിയാണ് താരം. അതുകൊണ്ടുതന്നെയാണ് സിനിമ സംഘടനയായ അമ്മയിൽ നിന്ന് താരത്തിന് രാജി വെച്ച് പുറത്തു പോകേണ്ടി വന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഏതറ്റം വരെയും പോകാനും എവിടെയും ശബ്ദമുയർത്താനും താരം ധൈര്യം കാണിച്ചിട്ടുണ്ട്.



അതുകൊണ്ടുതന്നെ അമ്മയിൽ നിന്ന് പുറത്തു പോയിട്ടും താരത്തിനെ പിന്തുണക്കാനും അനുകൂലിക്കാനും ഒരുപാട് പേരുണ്ടായി. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി നിലനിൽക്കുന്ന താരത്തിന് അഭിപ്രായ വ്യത്യസ്തത കൊണ്ടും അഭിപ്രായം തുറന്നു പറയുന്ന മെന്റാലിറ്റി കൊണ്ടും തന്നെയാണ്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞത് താരത്തിന്റെ ഒരു അഭിമുഖമാണ്. റിപ്പോർട്ടർ ടിവി ചാനലിലാണ് താരത്തിന് അഭിമുഖം സംപ്രേഷണം ചെയ്തത്.



ഇന്നും മലയാള സിനിമയിലെ സ്ത്രീ താരങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഉണ്ട് എന്നും പ്രശ്നങ്ങളുടെ സത്യാവസ്ഥയും ആണ് താരം റിപ്പോർട്ടർ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ വളരെ വ്യക്തമായി പറഞ്ഞത്. താരം പറഞ്ഞ വാക്കുകളെ അതേപടി സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ കാരണം അത്രത്തോളം നേരുള്ള വാക്കുകളാണ് താരം പറഞ്ഞത് എന്നുള്ളതു കൊണ്ടു തന്നെയാണ്.



ഇപ്പോഴും വനിതകൾ അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ മലയാള സിനിമയിൽ ഉണ്ട് എന്നാണ് താരം പറയുന്നത്. അത്തരത്തിലൊരു സ്ട്രക്ചർ തന്നെ സിനിമകഥ ഉണ്ട് എന്നാണ് താരത്തിന്റെ വാക്കുകൾ. കൂടുതൽ വിശദമായി പറയാത്തത് തനിക്ക് ജീവനിൽ ഭയം ഉണ്ടായതു കൊണ്ടാണ് എന്നും താരം കൂട്ടിച്ചേർക്കുകയുണ്ടായി. കാര്യങ്ങളുടെ ഗുരുതരാവസ്ഥയാണ് ഈ വാക്കുകളിൽ നിന്നും പ്രേക്ഷകർ മനസ്സിലാക്കി എടുക്കുന്നത്.



ഒരുപാട് പേരാണ് താരത്തിനെ അനുകൂലിച്ചു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള സംസാരം പുറത്തുവന്നാൽ സിനിമയിൽ താരത്തിന് ഇനിയും അവസരങ്ങൾ കുറയും എന്ന് യഥാർത്ഥ ബോധ്യം ഉണ്ടായിട്ട് തന്നെയാണ് താരം ഇങ്ങനെ എല്ലാം പറയുന്നത് എന്നും ഇങ്ങനെ സ്വന്തം അഭിപ്രായം തുറന്നു പറയുന്ന അഞ്ച് വ്യക്തികൾ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നുവരെ പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.






Leave a Reply