‘സമന്തയ്ക്ക് പകരം ഷംന കാസിം!!🔥😍 ആരാധകരെ ത്രസിപ്പിക്കുന്ന ഡാൻസുമായി താരം..’ – വീഡിയോ കാണാം…

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ കഥാപാത്രങ്ങളിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെയാണ് നേടുന്നത്.

ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന തമിഴ് സിനിമയിലാണ് പിന്നീട് അഭിനയിച്ചത്. ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറി. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയത്.

ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്.  സൂപ്പർ ഡാൻസിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചു മുന്നേറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ധാരാളം പ്രേക്ഷകരെ നേടുകയും ചെയ്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തെലുങ്കിൽ സൂപ്പർഹിറ്റായ അല്ലു അർജുന്റെ പുഷ്പയിലെ താരസുന്ദരി സാമന്ത തകർത്താടിയ ഐറ്റം ഡാൻസിന്റെ പാട്ടിന് ആണ് ചെറിയ ചുവടുകൾ താരം വെച്ചിരിക്കുന്നത്. താരത്തിന്റെ ഡാൻസ് വിഡിയോകൾ എല്ലായ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം കളിച്ച ഡാൻസ് വിഡിയോ പങ്കുവെച്ചത് താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ്.

തെലുങ്കിലെ ഒരു ഷോയിൽ താരത്തിന്റെ ഡാൻസ് ഉണ്ടായിരുന്നതിന്റെ ഭാഗമായി മേക്കപ്പ് ചെയ്യുന്ന സമയത്താണ് താരം ചെറിയ സ്റ്റെപ്പുകളിട്ട് വൈറൽ ഗാനത്തിന്റെ കൂടെ നൃത്തം ചെയ്തത്. സിനിമയിൽ ആ പാട്ടിൽ സാമന്തയ്ക്ക് പകരം ഷംന ആയിരുന്നെങ്കിൽ പൊളിച്ചേനെയെന്ന് ആരാധകരെ കൊണ്ട് പറയിപ്പിക്കുന്ന രൂപത്തിലാണ് താരം കളിച്ചത്. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം വളരെ പെട്ടന്നാണ് വിഡിയോ വൈറലായത്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*