

മലയാള സിനിമ ലോകത്തേക്ക് ബാലതാരമായ കടന്നുവന്ന ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിലൂടെ തന്നെ ഇപ്പോഴത്തെ തലമുറയിലെ ആരാധകകരെ കയ്യിലെടുത്ത താരമാണ് സനുഷ സന്തോഷ്. വളരെ മികച്ച അഭിനയം വൈഭവമാണ് താരം വളരെ ചെറുപ്പത്തിൽ ത്തന്നെ പ്രകടിപ്പിച്ചത് അതുകൊണ്ട് തന്നെ ഇന്നും താരത്തെ മലയാളികൾ ബേബി സനുഷ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. താരം നായികയായി അഭിനയിച്ച സിനിമയേയും മലയാളികൾ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും സൂപ്പർസ്റ്റാറുകളുടെ കൂടെയും എല്ലാം അഭിനയിക്കാനും അവരുടെ അഭിനയ മികവിന് ചേർന്നുപോകുന്ന തരത്തിൽ മികച്ച അഭിനയ വൈഭവങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ താരം അഭിനയ മേഖലയിൽ നിന്ന് അല്പം വിട്ടു നിൽക്കുകയാണെങ്കിലും വളരെ പെട്ടെന്ന് താരത്തിന് പുതിയ ഒരു സിനിമ അനൗൺസ് ചെയ്യും എന്ന് ഒരു പൊതുപരിപാടിയിൽ വച്ച് താരം പറഞ്ഞത് വലിയ കൈയടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രവും അതോടൊപ്പം താരം ചേർത്തിരിക്കുന്ന കുറിപ്പും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പഴയകാല ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കൂട്ടത്തിൽ കാവ്യാമാധവനെ കുറിച്ചും ദിലീപിനെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായങ്ങളാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന് ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുത്തത്.

താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെ : “പെരുമഴക്കാലം സിനിമ കഴിഞ്ഞ ഉടനെ എടുത്ത ചിത്രമാണിത്. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ അവര്‍ എന്റെ അമ്മയുടെ നാട്ടുകാരിയാണ്, നീലേശ്വരം. ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. കാണുമ്ബോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ചേച്ചി.”

” ഒരു സഹോദരിയെ പോലെയെ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ.’‘ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എല്ലായ്പ്പോഴും മനസ്സില്‍ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒന്നാണത്.എല്ലായ്പ്പോഴും വിനയാന്വിതയായിരിക്കുകയും, നിങ്ങളുടേതായ രീതിയില്‍ കഴിവുകളുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.”

ദിലീപിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ആരാധകർക്കിടയിൽ വലിയതോതിൽ തരംഗം ആയിട്ടുണ്ട്. താരത്തിന്റെ വാക്കുകളിങ്ങനെ: ‘വാര് ആന്‍ഡ് ലവ്, പറക്കും തളിക, മീശമാധവന് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായും മിസ്റ്റര്‍ മരുമകനില്‍ ദിലീപേട്ടന്റെ നായികയായും അഭിനയിച്ചത് എന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. ദിലീപേട്ടനെ കുറിച്ച് നിങ്ങള്‍ എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ്.

ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു. നിരവധി ആളുകള്‍ക്കായി നിങ്ങള്‍ ചെയ്ത എല്ലാ നല്ല പ്രവൃത്തികളും, നിങ്ങള്‍ ചെയ്ത നല്ല സിനിമകളും ഓര്‍മിക്കുന്നു. നിങ്ങള്‍ ഞങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും മറ്റെല്ലാ വികാരങ്ങളെയും ആസ്വദിക്കാനും ഇടയാക്കി, നിങ്ങളെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, നന്ദിയുണ്ട്. താരത്തിനെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്.





Leave a Reply