‘മാലിദ്വീപിൽ അവധി ആഘോഷിച്ച് പൂജ ഹെഗ്‌ഡെ, ബിക്കിനിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് കാണാം…

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. നിലവിൽ സൗത്ത് ഇന്ത്യയിലെ സംവിധായകരുടെ ഫസ്റ്റ് ചോയ്സ് എന്ന നിലയിലേക്ക് താരം ഉയർന്നിരിക്കുകയാണ്. നിലവിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനയത്രി എന്ന നിലയിലും താരം അറിയപ്പെടുന്നുണ്ട്.

2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇതിനകം 15 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. അതിനപ്പുറം ഒരുപാട് മികച്ച കഥാപാത്രങ്ങളെ സിനിമാപ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഒക്കെ ലൈല കോസം എന്ന സിനിമയിലൂടെ ആണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹൃതിക് റോഷൻ നായകനായി 2016 ൽ പുറത്തിറങ്ങിയ  മോഹൻജദാരോ യാണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ട്.

താരത്തിന് സവിശേഷതയായി സിനിമാപ്രേമികൾ എണ്ണി പറയുന്നതിൽ പ്രധാനപ്പെട്ടത് തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നോടൊപ്പം 2 സിനിമകളിൽ നായികയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ്. മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. ബ്രഹ്മണ്ട സിനിമകളായ രാധേശ്യാം, ആചാര്യ, ബീസ്റ്റ് തുടങ്ങിയ സിനിമകളിൽ നായികയായി പ്രത്യക്ഷപ്പെടുന്നതും താരമാണ്. സിനിമകളുടെ റിലീസിന് വേണ്ടി ആരാധകർ അശ്രാന്ത കാത്തിരിപ്പിലാണ്.

സിനിമ അഭിനയത്തിന് പുറം താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമകൾക്ക് ആരാധകരു ഉള്ളതു പോലെ തന്നെയാണ് പരസ്യങ്ങളുടെയും കാര്യം. സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്ത തരം വേഷങ്ങൾ പരീക്ഷിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഷൂട്ടിംഗ് തിരക്കുകൾ എല്ലാം മാറ്റിവച്ച് മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ്. താരം പങ്കുവെച്ച ബിക്കിനി ഫോട്ടോ ഷൂട്ടുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്തായാലും താരം പങ്കുവെച്ച് ഫോട്ടോകൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*