നയൻതാരയെല്ലാം ഔട്ട്… തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ താരമാണ്!‌

സിനിമ വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകർക്കിടയിൽ ആരവമുണ്ടാക്കുന്നതാണ്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും നായികാ നായകന്മാർക്കും അഭിനേതാക്കൾക്കും എല്ലാവർക്കും ആരാധകർ കൂടുകയാണ്. അഭിനേതാക്കളുടെ എല്ലാ വിശേഷങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലാഭുക്കാറുണ്ട്. നായികാ നായകന്മാർ ഓരോ സിനിമക്കും വാങ്ങുന്ന പ്രതിഫലത്തിന്റെ വിവരങ്ങൾ ആരാധകർക്കിടയിൽ വലിയ ഓളം ഉണ്ടാക്കാറുണ്ട്.

ഇപ്പോൾ പുതിയ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ: ദി റൈസ് 2021ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയിലെ മുൻ നിര നാടിയായി രശ്മിക മന്ദാന മാറി എന്നതിനപ്പുറത്തേക്ക് ആരാധകരെ ഞെട്ടിച്ചത് താരം വാങ്ങിയ പ്രതിഫലം വാർത്തകൾ പുറത്തു വന്നപ്പോഴാണ്.

പുഷ്പയിലേക്ക് ഓഫർ ലഭിച്ചപ്പോൾ തന്റെ പ്രതിഫലം വീണ്ടും കൂട്ടിയിരിക്കുകയാണ് താരമെന്നും മൂന്ന് കോടി രൂപയാണ് പുഷ്പയ്ക്കായി രശ്മിക വാങ്ങിയത് എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. ഈ വാർത്ത സത്യമാണെങ്കിൽ ഇപ്പോൾ തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി രശ്മിക ഉയർന്നു കഴിഞ്ഞു. താരമൂല്യവും ഉയര്ന്നു.

രശ്മികയ്ക്ക് പുറമെ തെലുങ്കിൽ‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് നടിമാർ പൂജ ഹെ​ഗ്ഡെ, സാമന്ത റൂത്ത് പ്രഭു, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരാണ്. രശ്മിക മന്ദനയെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നത് പൂജ ഹെഗ്ഡെ ആണ്. ലക്ഷ്മിക്ക് ഓരോ സിനിമയ്ക്കും മൂന്നുകോടി രൂപ വാങ്ങുമ്പോൾ പൂജ ഹെഗ്ഡേ വാങ്ങുന്നത് 3.50 കോടി രൂപയാണ്. മിഷ്കിലൂടെ അഭിനയം ആരംഭിച്ച താരത്തിന്റെ മികച്ച അഭിനയം ആണ് പിന്നീട് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

പൂജ ഹെഗ്ഡേ തകർത്തഭിനയിച്ച ഓക ലൈല കോസം, മുകുന്ദ, മൊഹൻജൊ ദാരോ എന്നീ സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. രാധേ ശ്യാമാണ് ഇനി റിലീസിനെത്താനുള്ള പൂജയുടെ ഏറ്റവും പുതിയ സിനിമ. പൂജക്ക് ശേഷം പ്രതിഫലം കൂടുതൽ വാങ്ങുന്ന നടിമാരുടെ ലിസ്റ്റിലാണ് രശ്മികയുടെ പേരുള്ളത്. രശ്മിക രണ്ടു കോടി രൂപയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത് എങ്കിലും പുഷ്പക് വേണ്ടിയാണ് 3 കോടിയാക്കി കൂട്ടി ചോദിച്ചത് എന്നും നിർമ്മാതാക്കൾ അതിനെ സമ്മതിക്കുകയായിരുന്നു എന്നുമാണ് പുറത്തുവന്ന വാർത്തകൾ.

പ്രതിഫലം വാങ്ങുന്ന ലിസ്റ്റിൽ കുറച്ചു മുമ്പ് വരെ സാമന്ത റൂത്ത് പ്രഭു ആയിരുന്നു ഒന്നാമത് എന്നാൽ ഇപ്പോൾ പുതിയതായി വരുന്ന കണക്കിൽ താരം മൂന്നാമത്തെ ലെവലിലേക്ക് താഴ്ത്തപ്പെട്ട ഇരിക്കുന്നു. ഇപ്പോൾ പൂജ ഹെഗ്ഡെക്കും രശ്മിക മന്ദനകും താഴെയാണ് സാമന്ത. പുഷ്പ യിലെ ഒരു ഐറ്റം സോങ്ങിന് മാത്രം ഒരു കോടി രൂപ താരം കൈപ്പറ്റിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ എങ്കിലും പ്രതിഫലം വാങ്ങുന്ന ലിസ്റ്റിൽ താരം മൂന്നാമതാണ്.

സാമന്ത ശേഷം പ്രതിഫലം കൂടുതൽ വാങ്ങുന്നത് അനുഷ്ക ഷെട്ടിയാണ്. താരം ഒരു സിനിമക്ക് രണ്ടു കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ബ്ലോക്ബസ്റ്ററുകൾ ആയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾക്ക് ശേഷമാണ് താരത്തിലെ പ്രതിഫലത്തിന് നിരക്ക് ഇത്ര കൂടിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കീർത്തി സുരേഷും രണ്ടു കോടി രൂപയാണ് ഒരു സിനിമക്ക് വേണ്ടി വാങ്ങുന്നത് എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*