പലരും വിളിച്ചിരുന്നത് ശരീരം മോഹിച്ച് ആയിരുന്നു..!! വെളിപ്പെടുത്തലുമായി കിരൺ റാത്തോഡ്..

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന താരമാണ് കിരൺ റാത്തോഡ്. മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം താരത്തിന് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട് ഓരോ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും വർദ്ധിപ്പിക്കാനും മാത്രം മികച്ച അഭിനയമാണ് താരം കാഴ്ച വച്ചിരുന്നത് ഓരോ കഥാപാത്രത്തെയും അത്രത്തോളം മികവിലാണ് താരം സമീപിച്ചിരുന്നത് എന്ന് ചുരുക്കം.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം താരം സജീവമായിരുന്നത് മോഡലിംഗ് രംഗത്ത് ആണ്. മനംമയക്കുന്ന സൗന്ദര്യം ആണ് താരത്തിന് ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. 2001 മുതൽ താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നു. താരം തന്റെ ബിരുദ പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് ജീവിതത്തെ സിനിമ അഭിനയ മേഖലയിലേക്ക് തിരിച്ചു  വിട്ടത്.

1990-കളിൽ ഹിന്ദി ഭാഷയിൽ പുറത്തിറങ്ങിയിരുന്ന ഫോക്ക് സോങ്ങ് ആൽബങ്ങളിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് പിന്നീടാണ് സിനിമ അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത്. 2001 പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ യാതേൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

ജെമിനി, അൻപേ ശിവം, വില്ലൻ, വിന്നർ, ദിവാൻ തുടങ്ങിയ സിനിമകളെല്ലാം മികച്ച വേഷം താരം കൈകാര്യം ചെയ്യുകയും സിനിമകൾ വമ്പിച്ച വിജയം നേടുകയും ചെയ്തിരുന്നു. ഈ സിനിമകളിലൂടെ എല്ലാം താരത്തിന് ജനപ്രിയ അഭിനേത്രി എന്ന ലേബലിലേക്ക് ഉയരാൻ കഴിഞ്ഞു. സിനിമകളിലെല്ലാം ഗ്ലാമറസ് വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നത് എന്നത് തന്നെയാണ് ശ്രദ്ധേയമായത്.

മലയാളത്തിലേക്ക്  താരം കടന്നുവരുന്നത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ താണ്ഡവത്തിൽ കൂടെയാണ്. മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും താണ്ഡവത്തിൽ കൂടെ തന്നെ മലയാളികൾക്കിടയിൽ താരത്തിന്റെ പേര് വളരെ ഉയർന്നിരുന്നു. അത്രത്തോളം മികവിലാണ് താണ്ഡവത്തിൽ മോഹൻലാലിന്റെ കൂടെ കട്ടക്ക് താരം അഭിനയിച്ചത്.

വളരെയധികം സജീവമായ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. തനിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ ചിലർ അതിന്റെ പേരിൽ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിൽ ശരീരം കാണിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു എന്നും ആണ് താരം പറയുന്നത്. ഇക്കാരണങ്ങൾ കൊണ്ട് ഒരുപാട് നല്ല സിനിമകൾ ഒഴിവാക്കിയിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നുണ്ട്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ  വാക്കുകൾ ഏറ്റെടുത്തത്.

Keira
Keira
Keira
Keira

Be the first to comment

Leave a Reply

Your email address will not be published.


*