

മലയാള സിനിമ ലോകത്ത് ഒരുപാട് പ്രശസ്തിയുള്ള താരങ്ങളാണ് കാവ്യാമാധവനും മഞ്ജുവാര്യരും ദിലീപും ഒക്കെ. അതുകൊണ്ടുതന്നെ അവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളും അവരെ കുറിച്ചുള്ള വാർത്തകളും അവരുടെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് മൂന്നുപേരും സിനിമാലോകത്ത് അറിയപ്പെടുന്നത്.



നടി ആക്രമിക്കപ്പെട്ട കേസ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന വാർത്തകളാണ് ഓരോ മണിക്കൂറുകൾ തോറും പുറത്തുവരുന്നത്. ദിലീപിനെതിരെ ഒരുപാട് പുതിയ തെളിവുകൾ പുറത്തു വന്നു എന്നാണ് വാർത്താ മാധ്യമങ്ങളിൽ നിന്നെല്ലാം എല്ലാം മനസ്സിലാക്കാൻ സാധിക്കുന്നത്. ജനപ്രിയതാരം ദിലീപിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നു എന്നാണ് പുത്തൻ വാർത്തകൾ. ഇപ്പോൾ കാവ്യ മാധവന്റെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്.



പ്രശസ്ത വാർത്താ ചാനലിന് നൽകിയ അഭിമുഖം വർഷങ്ങൾക്കിപ്പുറം വീണ്ടും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. കാവ്യാമാധവൻ ഇന്ന് ദിലീപിന്റെ ഭാര്യയാണെങ്കിലും ഈ അഭിമുഖം നടക്കുന്ന സമയത്ത് താരം വിവാഹമോചിതയാണ്. അന്ന് താരം പറഞ്ഞത് ദിലീപിനെ കുറിച്ചും മഞ്ജുവാര്യരെ കുറിച്ചും ആണ്. താരം തന്റെ കരിയർ ആരംഭിച്ച ഈ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് ദിലീപേട്ടനിൽ നിന്നും മഞ്ജു ചേച്ചിയിൽ നിന്നും ആയിരുന്നു എന്നാണ് താരം പറയുന്നത്.



ദിലീപേട്ടനേക്കാൾ കൂടുതൽ തന്റെ സങ്കടങ്ങൾ ഞാൻ പറഞ്ഞതും തനിക്ക് പിന്തുണ നൽകിയതും മഞ്ജുച്ചേച്ചി ആയിരുന്നു എന്ന് താരം തുറന്നു പറയുന്നുണ്ട്. സിനിമാ ഈ മേഖലയിൽ തന്നെ ഉള്ള ആളായതു കൊണ്ട് തന്നെ പ്രശ്നങ്ങളും വിഷമങ്ങളും ദിലീപേട്ടനേക്കാൾ കൂടുതൽ മഞ്ജു ചേച്ചിക്ക് മനസ്സിലാകുമായിരുന്നു എന്നും കൂടുതൽ പിന്തുണ നൽകിയത് ചേച്ചിയായിരുന്നു എന്നും താരം അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.



താരത്തിന്റെ വിവാഹ മോചന വിഷയത്തിൽ ദിലീപിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്നിരുന്നു അതിനെക്കുറിച്ച് താരം പറഞ്ഞത് ദിലീപേട്ടനെ ആ വിഷയത്തിൽ ഉൾപ്പെടുത്തുന്നതിൽ വിഷമമുണ്ടെന്നും പലരും പല തെളിവുകളും പറയുന്നുണ്ട് എങ്കിലും അതിലൊന്നും ഒരു കാര്യവുമില്ല എന്നുമാണ്.



താൻ എല്ലായിടത്തും വളരെ പെട്ടെന്ന് അഡ്ജസ്റ്റ് ആകുന്ന ഒരു വ്യക്തിയാണെന്നും തന്നെ അറിയുന്നവർക്കെല്ലാം ആ കാര്യം അറിയാം എന്നും താരം വ്യക്തമാക്കി. തനിക്ക് ഒരു സ്ഥലത്ത് പറ്റില്ല എന്ന് ആയിട്ടുണ്ടെങ്കിൽ ആ സ്ഥലം അത്രയ്ക്കും മോശമായിരിക്കും എന്ന് എന്നെ അറിയുന്നവർക്കെല്ലാം അറിയാമെന്നും താരം എന്ന് പറഞ്ഞിരുന്നു. ഞാനും ദിലീപേട്ടനും മഞ്ജു ചേച്ചിയും ഭാവനയും നദിർഷിക്കയും തമ്മിലുള്ള ബന്ധങ്ങൾ എല്ലാവർക്കും അറിയുന്നതായിരുന്നു എന്നും അതിൽ മോശപ്പെട്ട ഒന്നുമില്ല എന്നും താരം പറയുന്നു.






Leave a Reply