ഒരു ചാൺ വയർ നിറയ്ക്കാനായി മടിക്കുത്തഴിക്കേണ്ടി വന്നവൾ… വൈറലായി ഫോട്ടോ ഷൂട്ടും ക്യാപ്ഷനും….

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വിവിധതരം ഫോട്ടോഷൂട്ടുകൾ ആണ്. ആശയങ്ങൾ കൊണ്ടും വസ്ത്ര ധാരണങ്ങൾ കൊണ്ടും പ്രത്യക്ഷപ്പെടുന്ന മോഡലുകളെ കൊണ്ടു വളരെയധികം വ്യത്യസ്തത പ്രകടിപ്പിക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെയാണ് ഇന്ന് പലരും സെലിബ്രേറ്റി പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിക്കാൻ ഇപ്പോൾ ആദ്യം ചെയ്യുന്നത് നല്ലൊരു ഫോട്ടോഷൂട്ട് ആണ് എന്ന് പറഞ്ഞാലും തെറ്റില്ല.

ഫോട്ടോ ഷൂട്ട് ചെയ്ത് വൈറലാവുകയാണ് ചെയ്യുന്നവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ വൈറൽ ആവാൻ വേണ്ടി ഏറ്റവും വലിയ അണിയറ പ്രവർത്തകർ പോകാൻ തയ്യാറാകുന്നു. മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ കൂടാനുള്ള കാരണവും ഈ വൈറൽ ആകുക എന്നുള്ള ലക്ഷ്യത്തിൽ നിന്ന് മാത്രം ഉണ്ടായതാണ്. കാരണം ബോൾഡ് ഫോട്ടോഷൂട്ട്കൾക്ക് നിറഞ്ഞ പിന്തുണ സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട്.

എന്നാൽ ആശയങ്ങളുടെ വ്യത്യസ്തത കൊണ്ടും ഒരുപാട് ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി വാങ്ങിയിട്ടുണ്ട്. ഇപ്പോൾ അത്തരമൊരു ഫോട്ടോഷൂട്ട് ആണ് വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഫോട്ടോഷൂട്ടും അതിന്റെ കൂടെ പങ്കുവെച്ച ക്യാപ്ഷനും പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അരുൺ രാജ് ആർ നായർ ആണ് ഫോട്ടോഗ്രഫിയുടെ മികവിന് പിന്നിൽ. ക്യാപ്ഷൻ നൽകിയിരിക്കുന്നത് അനർഘ സനൽ കുമാറും അഭിനയിച്ചിരിക്കുന്നത് ശ്രുതിയുമാണ്.

വൈറലായ പോസ്റ്റിന്റെ പൂർണരൂപം: സമൂഹം നിന്ദയോടും, അവഗണനയോടും കൂടി തുറിച്ചു നോക്കുന്ന ചിലരുണ്ട്. ജീവിക്കനായ്, ഒരു ചാൺ വയർ നിറയ്ക്കാനായ് മടിക്കുത്തഴിക്കേണ്ടി വരുന്ന ചില നിർഭാഗ്യർ.. കയ്പ്പേറിയ ജീവിതഗതിക്കുള്ളിൽ കൂടി സഞ്ചരിക്കുമ്പോഴും , മറ്റുള്ളവരുടെ കണ്ണിലെ വെളിച്ചം കാണാൻ കൊതിക്കുന്നവർ..

നിങ്ങളിൽ പകൽമാന്യർ അവരെ പരസ്യമായി അവഗണിക്കുന്നു,നിന്ദിക്കുന്നു, കണ്മുന്നിലെ പച്ചയായ ജീവിതങ്ങളെ കണ്ടില്ലെന്ന് നടിച്ച് പായുന്നു.. പക്ഷെ അത്തരം ജീവിതങ്ങൾക്ക് ചോരയൊലിക്കുന്ന ഒരുപാട് കഥകൾ പറയാനുണ്ട്.. സഹനത്തിന്റെ, ഉയർത്തെയുന്നെൽപ്പിന്റെ, അതിജീവനത്തിന്റെ..

താൻ കടന്നു വന്ന മുള്ളുകൾ നിറഞ്ഞ വഴികളിൽ, ഇനി മറ്റൊരു ജീവനും കടന്നു വരാൻപാടില്ല എന്നവർ അതിയായ് ആശിക്കുന്നു.. കാരണം, ആ മുറിവിൽ നിന്നൊലിക്കുന്ന പഴുപ്പിന്റെ ഗന്ധം എത്രമാത്രം അസ്സഹനീയമാണെന് അവർക്കേ അറിയൂ…

ചിരിക്കേണ്ട… അവളെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത് ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ ആദർശ സമൂഹമാണ്..
കാമമൊടുക്കി ഒരു കെട്ട് നോട്ട് അവളുടെ നഗ്ന ശരീരത്തിനു മേൽ വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുന്ന നീ മാന്യനാകുന്നെങ്കിൽ, നിന്റെ മദമേറ്റു വാങ്ങുന്ന അവൾ മാത്രമെങ്ങനെ പിഴച്ചവളാകും??

നിനക്ക് വിധിച്ച നീതി എന്തുകൊണ്ട് അവൾക്ക് നിഷേധിക്കുന്നു?കാരണമൊന്നെയുള്ളൂ… അവൾക്ക് ലോകം ചാർത്തിക്കൊടുത്ത പേര് വേശ്യയെന്നായത് കൊണ്ട്..വെറും വേശ്യ…

ജീവതത്തിനും മരണത്തിനുമിടയിൽ അർബുദമെന്ന മരണവ്യാപാരിയെയും പേറി നടക്കുന്ന അവൾക്കു മുന്നിൽ കൈനീട്ടിയ ആ കുഞ്ഞിന്റെ നിഷ്കളങ്കതയാണ് അവളുടെ നാളത്തെ ഭാവി.. ബാല്യത്തിന്റെ കരുണയിൽ ആ കുട്ടി നിക്ഷേപിച്ച വർണ്ണക്കടലാസിലെ ഗാന്ധി രൂപങ്ങൾക്കറിയില്ല,  നാളെ താൻ ആരുടെ കൈയിൽ ആർക്കു വേണ്ടി സംസാരിക്കുമെന്ന്… ബിംബങ്ങൾ സംസാരിക്കട്ടെ… ഉച്ചത്തിൽ… വളരെ ഉച്ചത്തിൽ..

Arun
Arun
Arun
Arun
Arun
Arun
Arun
Arun
Arun
Arun

Be the first to comment

Leave a Reply

Your email address will not be published.


*