

മലയാള സിനിമാ ലോകത്തെ മുൻനിര നായിക നടിമാരിലൊരാളാണ് അഹാന കൃഷ്ണ. ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മകളാണ് താരം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ അപൂർവ അനുഭവമാണ് ഈ കുടുംബം മുന്നോട്ട് വെക്കുന്നത്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും നാല് പെൺമക്കളും ഇന്ന് മലയാളിക്കു കുടുംബാംഗങ്ങളെ പോലെയാണ്.



ഓരോരുത്തർക്കും ഉള്ള യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വീട്ടിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പോലും പ്രേക്ഷകരെ അറിയിക്കാൻ ഈ കുടുംബം വലിയ താല്പര്യം കാണിക്കുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കുടുംബാംഗങ്ങൾക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കുടുംബം ഇടയ്ക്കിടെ ചർച്ചയാവാറുണ്ട്.



മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അഹാന കൃഷ്ണ. 2014ലാണ് താരത്തിനെ ആദ്യ സിനിമ റിലീസ് ചെയ്തത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ മികച്ച രീതിയിൽ താരം അഭിനയിക്കുകയുണ്ടായി. അതിനു ശേഷം പുറത്തു വന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ തുടങ്ങിയ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ അഭിനയമാണ് മലയാളികളുടെ കാണാൻ സാധിച്ചത്.



ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞു. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരത്തിന് വളരെ പെട്ടെന്ന് തന്നെ തെളിയിക്കാനും സാധിച്ചു. ഓരോ വേഷത്തിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെ നേടുന്നത് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്ന വ്യതിരിക്തമായ പാതയുടെ വൈഭവം കൊണ്ട് തന്നെയാണ്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ സിനിമയ്ക്കും ആരാധകർ നൽകുന്നത്.



അവസാനമായി താരത്തിനെതിരെ റിലീസ് ചെയ്തത് പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ്. താരം സംവിധാനം ചെയ്ത ഒരു മ്യൂസിക് ആൽബം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. തോന്നൽ എന്ന പേരിൽ പുറത്തിറങ്ങിയ മ്യൂസിക് ആൽബത്തിന് നിറഞ്ഞ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ യൂട്യൂബ് വൈറൽ ലിസ്റ്റിൽ താരത്തിന്റെ സംവിധാന മികവിൽ പുറത്തു വന്ന മ്യൂസിക് ആൽബം ഉണ്ടായിരുന്നു.



ഇനി താരത്തിനായി പുറത്തു വരാനിരിക്കുന്ന സിനിമകൾ അടി, നാൻസി റാണി എന്നിവയാണ്. മികച്ച അഭിനയ മുഹൂർത്തങ്ങൾ ഓരോ സിനിമയിലും താരത്തിന് ഭാഗത്തു നിന്നും പ്രേക്ഷകർക്ക് ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ എല്ലാവരുടെയും പ്രതീക്ഷ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നത് പോലെ തന്നെ താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും വൈറൽ ആവാറുണ്ട്.



ഇപ്പോൾ താരം ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. ‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്’ എന്നാണ് താരത്തിന്റെ വാക്കുകൾ. രസകരമായ ജീവിതത്തിന്റെ ഈ ഒരു അനുഭവം താരം തുറന്നു പറഞ്ഞത് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തത്.






Leave a Reply