

സിനിമാമേഖലയിൽ നിന്നുള്ള ഏതുതരത്തിലുള്ള വാർത്തകൾക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും പ്രാധാന്യം ഒരല്പം കൂടുതൽ ആയിരിക്കും. അത്രത്തോളം ആരാധകർ സിനിമ മേഖലയിലേക്ക് ഉള്ളതുകൊണ്ട് തന്നെയാണ് അത്. പുതിയ സിനിമകളെക്കുറിച്ചും പുതിയ അഭിനേതാക്കളെ കുറിച്ചുള്ള വാർത്തകൾ എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം സൃഷ്ടിക്കാറുള്ളത്. വലിയ സോഷ്യൽ മീഡിയ സപ്പോർട്ട് ആണ് ഓരോ അഭിനേതാക്കൾക്കും ഇന്ന് ഉള്ളത്.

ഒരു പുതിയ സിനിമയുടെ വിശേഷങ്ങൾക്ക് ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ സാധിക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് ടീസറുകൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നേറുന്നത്. അപ്ലോഡ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് വ്യൂവേഴ്സ് കിട്ടിയ ടീസറുകൾ മലയാളത്തിൽ തന്നെ ഉണ്ട്.

ഇപ്പോൾ പുതിയ ഒരു സിനിമയുടെ ടീസർ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്.
അനൂപ് മേനോന് എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്മ. വളരെ രസകരമായി ഒരുക്കിയ ടീസർ വളരെ പെട്ടെന്നാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയത്. സിനിമ കാണാനുള്ള ഉദ്യോഗവും അത്ഭുതവും ആകാംക്ഷയും എല്ലാം നിറച്ചു വെച്ച് ഒരു വീഡിയോ ശകലം ആയിരിക്കും ടീസർ ആ കാര്യത്തിൽ പത്മയുടെ ടീസർ പൂർണമായി എന്ന് പറയാം.

സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മികവുള്ള അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് സുരഭി ലക്ഷ്മി. നേടിയ അവാർഡുകൾ എവിടെയും പറയപ്പെടേണ്ടത് തന്നെയാണ്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് വളരെ മുമ്പുതന്നെ താരം തെളിയിച്ചു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

മികച്ച അഭിനയ വൈഭവം കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അനൂപ് മേനോൻ എന്ന ചലച്ചിത്ര അഭിനേതാവ് നിർമാണ രംഗത്തേക്കു സംവിധായക രംഗത്തേക്കും കടന്നു വന്നതിനു പ്രതിഫലനമാണ് പത്മ എന്ന സിനിമയിലൂടെ പ്രേക്ഷകർ ആസ്വദിക്കാനിരിക്കുന്നത് എന്നതും സിനിമയുടെ വലിയ സവിശേഷത തന്നെ. അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുന്നുണ്ട്.

സുരഭി ലക്ഷ്മിയും അമ്മയും ഉള്ള സംഭാഷണമാണ് ടീസർ. ‘നമ്മള് ഇന്നലെ കണ്ട സിനിമയിലെ അമ്മെ? ദേവാസുരം. അതിലെ മോഹന്‍ലാലിന്റെ പേര് പോലെ വലിയ ഒരു പേര് വേണം എന്നായിരുന്നു ആഗ്രഹം. അതെന്റെ വലിയ ആഗ്രഹമായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്, പൂവള്ളി ഇന്ദുചൂഡന്, അടൂര്‍ ഗോപാലകൃഷ്ണന് എന്നൊക്കെ”. അപ്പോള്‍ അമ്മ പറയുന്ന മറുപടി ഇങ്ങനെയാണ് അങ്ങനെയാണെങ്കില്‍ നിനക്ക് നിന്റെ പേരിനൊപ്പം നാടിന്റെ പേര് ഇട്ടുകൂടെ? എന്ത് വട്ടോളി പത്മജ എന്നോ? എന്നാണ് സുരഭി ലക്ഷ്മി നല്കുന്ന മറുപടി. ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു ഉണ്ടാക്കിയ ടീസർ നിറഞ്ഞ പിന്തുണ നേടുന്നു.
Leave a Reply