മലയാളത്തിൽ അവസരം കുറഞ്ഞതിന് വിഷമം തോന്നിയിരുന്നു… എന്നാൽ തെലുങ്കിൽ സ്വീകാര്യത കിട്ടിയപ്പോൾ മനോവിഷമം മാറി: ഷംന…

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാനും സാധിച്ചു. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. ഓരോ വേഷങ്ങളിലൂടെയും താരത്തിന് ഈ ലക്ഷക്കണക്കിന് ആരാധകരെ വർധിപ്പിക്കാൻ സാധിച്ചു . ഏത് ഭാഷയിലും അനായാസം ഓരോ വേഷങ്ങളും താരം കൈകാര്യം ചെയ്യുന്നു അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലെയും സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നുമുണ്ട്.

ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന തമിഴ് സിനിമയിലാണ് പിന്നീട് അഭിനയിച്ചത്. ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറിയത്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്.

ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്.  സൂപ്പർ ഡാൻസിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഡാൻസിന് അനുസരിച്ച് താരം തന്റെ ശരീരം മെയിൻന്റൈൻ ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ ഫോട്ടോകൾക്ക് എല്ലാം വലിയ ഡിമാൻഡാണ്.

സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചു മുന്നേറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.  ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ധാരാളം പ്രേക്ഷകരെ നേടുകയും ചെയ്തിട്ടുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കു വെച്ചാലും ആരാധകർ വലിയ ആരവത്തോടെയാണ് ഏറ്റെടുക്കുന്നത്.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്.താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏതുതരത്തിലുള്ള ദേശങ്ങളും താരത്തിന് ഇണങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചു കാരണം ഹോട്ട് ഫോട്ടോകളിലും സാരിയുടുത്ത് ശാലീനസുന്ദരി ആയും താരം ഇതിനു മുമ്പ് തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാള ഭാഷയിൽ തനിക്ക് ഇപ്പോൾ അവസരം കുറയുന്നതിൽ വിഷമം തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ മനോവിഷമം അൽപമെങ്കിലും മാറുന്നത് തെലുങ്കിൽ തനിക്ക് ലഭിക്കുന്ന സ്വീകാര്യത ആലോചിക്കുമ്പോഴാണ് എന്നും നഷ്ടബോധം അപ്പോഴാണ് മാറുന്നത് എന്നുമാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ താരത്തിന്റെ വാക്കുകൾ തരംഗം സൃഷ്ടിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*