

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2012 ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ അഭിനയ മേഖലയിൽ കരിയർ ആരംഭിക്കുന്നത്.

2012 മുതൽ 2014 വരെ വളരെ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്ന മലയാള സീരിയൽ പട്ടുസാരിയിൽ അഭിനയത്തിലൂടെ ആണ് താരം മിനിസ്ക്രീനിലെ സ്ഥിര താരമായത്. എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. സിനിമയാണെങ്കിലും സീരിയലാണെങ്കിലും മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

തന്റെ നിലപാടുകൾ കൊണ്ടും അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിപ്രായവും നിലപാടും ആരുടെ മുമ്പിലും ഏത് വേദിയിലും തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെ കഥാപാത്രം വെറും അഭിനയം മാത്രമാണ് എന്ന് മനസ്സിലാക്കാൻ പോലും പലപ്പോഴും മലയാളി ആരാധകർക്ക് സാധിക്കാറില്ല എന്നാണ് താരം പറയുന്നത്. അഥവാ ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അഭിനേതാവ് മോശപ്പെട്ട ആളാണ് എന്ന രൂപത്തിൽ ഒരുപാട് കമന്റുകൾ മറ്റും ലഭിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ഒന്ന് രണ്ടു ചിത്രം ഷോർട്ട് ഫിലിമുകളിൽ താരം അഭിസാരികയുടെ വേഷം അവതരിപ്പിച്ചിരുന്നു . അതിനുശേഷം ആണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായത് എന്നും താരം പറഞ്ഞു.

അഭിസാരികയായി അഭിനയിച്ചത് കൊണ്ട് താരത്തിന്റെ തൊഴിൽ അതാണ് എന്നാണ് പലരുടെയും വെപ്പ് എന്നാണ് താരം പറയുന്നത്. ബ്രാ എന്ന ഷോർട് ഫിലിമിലെ അഭിനയത്തിലും ഒരുപാട് പുകിലുകൾ ഉണ്ടായി എന്നും അതിലെ കിടപ്പറ രംഗങ്ങൾ ആണ് പലർക്കും അസ്വസ്ഥത ഉണ്ടാക്കിയത് എന്നും താരം പറയുന്നു. എന്നാൽ തനിക്ക് മറുപടി പറയേണ്ടത് തന്റെ അച്ഛനോടും അമ്മയോടും മാത്രമാണ് എന്നും താരം പറഞ്ഞു.

പ്രളയ സമയത്ത് ഒരു വളണ്ടിയറായി താരം വർക്ക് ചെയ്തിരുന്നു. ആ സമയത്ത് ഏതെങ്കിലും അത്യാവശ്യങ്ങൾക്ക് വേണ്ടി വിളിക്കാൻ ഗ്രൂപ്പുകളിൽ തന്റെ നമ്പർ ഷെയർ ചെയ്യുകയും ഉണ്ടായി. ആ സമയത്ത് അത് വല്ലാതെ ഉപകരിച്ചിരുന്നു. എങ്കിലും പ്രണയവും അതിന്റെ ദുരന്തങ്ങളും എല്ലാം നീങ്ങിയപ്പോഴും ഇപ്പോഴും പാതിരാത്രി വീഡിയോ കോള് ആ നമ്പറിലേക്ക് വരാറുണ്ട് എന്നാണ് താരം പറയുന്നത്. ഇത്രയും അശ്ലീലമായി ഒരു മലയാളിക്കു പെരുമാറാൻ സാധിക്കുമോ എന്ന് താരം ചിന്തിച്ചു പോയി എന്നും താരം കൂട്ടിച്ചേർത്തു.






Leave a Reply