

മലയാള സിനിമ ലോകത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ആരാധകരെ നേടുകയും ചെയ്ത അഭിനേത്രിയാണ് നീനാ കുറുപ്പ്. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെയാണ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും താരത്തിന് ഒരുപോലെ തിളങ്ങാൻ കഴിഞ്ഞതും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചതും.

സിനിമകളിൽ എന്നപോലെ സീരിയലുകളിലും ഷോർട്ട് ഫിലിമുകളും താരം വേഷമിട്ടിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന തരത്തിൽ ആഴത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് വളരെ പെട്ടെന്ന് തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചു.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ശ്രാദ്ധം, പഞ്ചാബി ഹൗസ്, രസികൻ, പാണ്ടിപ്പട, കയ്യൊപ്പ് എന്നീ സിനിമകളിലെല്ലാം താരത്തിന്റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹനടിയായി വളരെ മികച്ച അഭിനയമാണ് താരം ഓരോ സിനിമയിലും കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഒരുപാട് വർഷക്കാലമായി സിനിമയിൽ സജീവമായി നിലനിൽക്കുന്ന താരം സിനിമാ മേഖലയിൽ നിന്നെ തനിക്കുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. 27 വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും സംഭവം വേദന സമ്മാനിക്കുന്നതാണ് എന്നാണ് താര ത്തിന്റെ വാക്കുകൾ. അതുകൊണ്ടു തന്നെയാണ് ഇപ്പോഴും ആരാധകർ ആ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയ ജീവിതത്തിലുണ്ടായ വലിയ സങ്കടത്തെ കുറിച്ചു സംസാരിച്ചത്. ഒരു സിനിമയിൽ അഭിനയിക്കുകയും തിയേറ്ററിൽ വന്നപ്പോൾ തന്റെ ഭാഗത്ത് വേറൊരു അഭിനേത്രിയെ കാണുകയും ചെയ്ത അപൂർവമായ സങ്കടമാണ് താരം പങ്കുവെക്കുന്നത്. മിഖായേലിന്റെ സന്തതികൾ’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് ബിജു മേനോൻ നായകനായി ‘പുത്രൻ’ എന്ന സിനിമ വന്നത്. ഈ സിനിമയിലാണ് താരത്തിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്

സീരിയലില് ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു എന്നും പക്ഷേ സിനിമ വന്നപ്പോൾ ലേഖ ഞാനല്ലായിരുന്നു എന്നും എന്നോടൊന്നു പറഞ്ഞതുപോലുമില്ല എന്നുമാണ് താര ത്തിന്റെ വാക്കുകൾ. 27 വർഷം മുമ്പ് നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ്. അതിന്റെ കാരണം ഇപ്പോഴും തനിക്ക് അവ്യക്തമാണ് എന്നും താരം പറയുന്നുണ്ട്.

തനിക്ക് പ്രായം തോന്നുന്നില്ല തനിക്ക് ശരീരഭാരം ഇല്ല വണ്ണം തോന്നില്ല എന്നെല്ലാം പറഞ്ഞ് പല സിനിമകളും ഒഴിവായിട്ടുണ്ട്. പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നൊക്കെ താരം പറയുന്നുണ്ട്. എന്തായാലും താരം അഭിനയിച്ച വേഷങ്ങൾ പ്രേക്ഷകർക്ക് വലിയ പ്രിയം ഉള്ളതു കൊണ്ട് സജീവമായ ആരാധകവൃന്ദം താരത്തിനുണ്ട് ആയതുകൊണ്ടും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്.


Leave a Reply