

സിനിമക്കും സീരിയലിനും ആരാധകർ ഉള്ളതു പോലെ തന്നെ ഇപ്പോൾ വെബ് സീരീസുകൾക്കും അനവധി ആരാധകരുണ്ട്. മലയാളത്തിൽ തന്നെ ഒരുപാട് വെബ് സീരീസുകൾ ഈയടുത്തായി പുറത്തിറങ്ങുകയുണ്ടായി. ഒരുപാട് വെബ് സീരീസുകൾ ഒരേസമയത്ത് പുറത്തുവരുന്നത് കൊണ്ടും ആശയങ്ങളിൽ വ്യത്യസ്ത കാണിക്കുന്നത് കൊണ്ടും നല്ലതിനെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയും പ്രശംസിക്കുകയും മുന്നോട്ടു കൊണ്ടു വരികയും ചെയ്യാറുണ്ട്.

അതുകൊണ്ടുതന്നെയാണ് കരിക്ക് എന്ന വെബ്സീരീസ് അപ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകൾ അത്രയും വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കാരണം അത്രത്തോളം വ്യത്യസ്തവും വ്യതിരിക്തവുമായ ആശയങ്ങളും തികഞ്ഞ അവതരണ മികവും ആണ് ഓരോ എപ്പിസോഡിലും ഓരോ അഭിനേതാക്കളും കാഴ്ചവെക്കുന്നത്.

വ്യത്യസ്തമായ കഥകളോടു കൂടി നർമ്മം കലർന്ന, ഏതു വിഭാഗത്തിൽ പെട്ട ആൾക്കാർക്കും ഇഷ്ടപ്പെടുന്ന രൂപത്തിലാണ് കരിക്ക് സീരീസുകൾ പുറത്തു വരാറുള്ളത്. കരിക്ക് എന്ന വെബ്സീരീസിന്റെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ഇതിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നു എന്നുള്ളതാണ്. ലോലൻ ജോർജ് പോലോത്ത കഥാപാത്രങ്ങളെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ കരിക്ക് വെബ് സീരീസ് എപ്പിസോഡിലെ ജോർജിന്റെ കഥാപാത്രത്തെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തിയിരുന്നു. ഓരോ കഥാപാത്രങ്ങളും ഓരോ രീതിയിലാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുന്നത്. കരിക്ക് എന്ന വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യ വിജയകുമാർ. തന്റെ അഭിനയ മികവു കൊണ്ടു പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ വിദ്യക്ക് സാധിച്ചു.

കരിക്കിലെ അഭിനയമികവു കൊണ്ട് താരത്തിന് സിനിമയിലേക്കും അവസരം ലഭിച്ചിട്ടുണ്ട്. കരിക്കിൽ വരുന്നതിനുമുമ്പായും താരം സിനിമയിലുണ്ട്. മോഹൻലാൽ, ജൂനിയർ എൻടിആർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ജനതഗാരേജ് എന്ന സിനിമയിൽ വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൺഡേ ഹോളിഡേ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ അധിക ഫോട്ടോഷൂട്ട്കളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കരിക്കിൽ താരം കാണിക്കുന്ന അഭിനയമികവിന് ഒപ്പം മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ആകുമ്പോൾ പങ്കുവെക്കുന്ന ഫോട്ടോകൾ ഒന്നും വൈറൽ ആവാതിരിക്കാറില്ല. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്ക്ൽ കിടിലൻ വേഷത്തിൽ ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പ് താരത്തെ ഇത്രയും സ്റ്റൈലിഷ് ആയിരുന്നു കണ്ടിട്ടില്ല എന്നാണ് ആരാധക വാദം. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ചിത്രം നേടുന്നുണ്ട്.





Leave a Reply