മാസ് ലുക്കിൽ സനുഷ 😍🔥 മനം മയക്കുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം 😍

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാ രംഗത്ത് നിലയുറപ്പിച്ച താരമാണ് സനുഷ സന്തോഷ്. കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചെറിയ പ്രായത്തിൽ തന്നെ അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും താരത്തെ ബേബി സനുഷ എന്ന വിളിക്കാനാണ് മലയാളികൾക്ക് ഇഷ്ടം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂപ്പർ ഹിറ്റ് മലയാള സിനിമ ദാദ സാഹിബ് ൽ താരം മികച്ച വേഷംആണ് താരം കൈകാര്യം ചെയ്തത്. കാസി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. കഥകൾക്കപ്പുറം താരത്തിന് വലിയ ആരാധകവൃന്ദം ഉണ്ടായത് പ്രകടിപ്പിച്ച വൈഭവം കൊണ്ട് തന്നെയാണ്.

2004 ൽ കാഴ്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ കഴിയും എന്നും താരം  ചെറുപ്പത്തിൽ തന്നെ തെളിയിച്ചിട്ടുണ്ട്. ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചു.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രേക്ഷക പ്രീതി നിലനിർത്തിയിട്ടുണ്ട്. സ്റ്റാർ മാജിക്ക് പോലോത്ത ടെലിവിഷൻ പരിപാടികളിൽ താരം അതിഥി ആയി പങ്കെടുക്കാറുണ്ട്. സ്റ്റർമാജിക്കിൽ വെച്ചാണ് തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം പറഞ്ഞത്. വലിയ ആരവത്തോടെയാണ് ആ വാക്കുകളെ പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്.  ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ അടുത്ത് പങ്കുവെച്ച ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്.

8 ലക്ഷത്തിന് മുകളിൽ ആരാധകരുള്ള താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഫോട്ടോകളാണ്. താരത്തെ കിടിലൻ ലുക്കിലാണ് കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*