‘ഇടിച്ചുതെറിപ്പിക്കാൻ അനുശ്രീ റെഡി!! ബോക്സിങ് പരിശീലനം നടത്തി താരം..’ – ചിത്രങ്ങൾ കാണാം

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അനുശ്രീ. നിലവിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളാണ് താരം. സൂര്യ tv യിലെ ഒരു റിയാലിറ്റി ഷോ യിൽ താരം പങ്കെടുത്തതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ ലാൽ ജോസ് താരത്തെ നോട്ട് ചെയ്യുകയും പിന്നീട് തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

തന്റെ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ശക്തമായ ഒരുപാട് സ്ത്രീ കഥാ പത്രങ്ങളെ താരം അവതരിപ്പിക്കുകയും അതിലൂടെ എല്ലാം സ്ത്രീ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് കഴിയുകയും ചെയ്തു. തുടക്കം മുതൽ പിന്നീടങ്ങോട്ട് ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകരുടെ കയ്യടി സ്വീകരിച്ചവയായിരുന്നു.

മലയാള സിനിമയിൽ സജീവമായി നില കൊള്ളുന്ന താരം 2012 ലാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ലാൽ ജോസ് സിനിമയായ ഡയമണ്ട് നെക്‌ളേസിൽ ആണ് താരം അഭിനയിക്കുന്നത്. പിന്നീട് റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു.

ചന്ദ്രേട്ടൻ എവിടെയാ, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, മധുര രാജ, ആദി, മൈ സാന്ത തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. 12 മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ഓരോ സിനിമയിലും മികവ് പ്രകടിപ്പിച്ചു എങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത്. ഒരുപാട് ആരാധകരെ ആ ഒരൊറ്റ സിനിമ കൊണ്ട് താരത്തിന് നേടാൻ സാധിച്ചു.

ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായും, മത്സരാർഥിയായും, വിധി കർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്.

ശാലീന സുന്ദരിയായി സാരിയിലുള്ള ഫോട്ടോകളാണ് കൂടുതലും പങ്ക് വെക്കുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് വ്യത്യസ്തമായ ഫോട്ടോകളാണ്. പുത്തൻ ഫോട്ടോകൾ വീണ്ടും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുകയാണ്. ബോക്സിങ് പരിശീലിക്കുന്ന ഫോട്ടോസ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

“ശാരീരികക്ഷമത ഒരു ജീവിതശൈലിയാണ്.. നമ്മുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും ഒരു പ്രചോദനം.. എന്റെ 100 ദിവസത്തെ ആരോഗ്യത്തിനായി ഞാൻ തയ്യാറെടുക്കുകയാണ്.. നിങ്ങൾ എപ്പോഴാണ് തുടങ്ങുന്നത്?” എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്നു ക്യാപ്ഷൻ. വളരെ പെട്ടന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*