


അടുത്ത് റിലീസ് ആയതും ആവാൻ ഇരിക്കുന്നതുമായ ചിത്രങ്ങളുടെ കുറിച്ചുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കപ്പെടാറുള്ളത്. കഴിഞ്ഞ ഒരുപാട് ദിവസങ്ങളായി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സിനിമ ആയിരുന്നു പുഷ്പ. സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഇത്.


ഈ കഴിഞ്ഞ ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്തത്. പുഷ്പ ആഗോള കളക്ഷൻ ആയി മുന്നൂറു കോടിയും പിന്നിട്ടു ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയെടുക്കുകയും തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്യുകയും ചെയ്തു. ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും കൂടിയാണ്. വളരെ മികച്ച പ്രേക്ഷക പ്രീതി സിനിമയിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം നേടി.

മലയാള സിനിമയിലെ യുവാക്കളുടെ ഐക്കൺ ആയ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തിയ ചിത്രമാണ് എന്നതും സിനിമയെ മലയാളി പ്രേക്ഷകരിലേക്ക് അടുപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് രശ്മിക മന്ദന ആണ്. ഈ സിനിമയിടെ അസാധ്യ വിജയത്തോടെ താരത്തിന്റെ താരമൂല്യം കൂടി എന്നതിൽ സംശയമില്ല. അത്രത്തോളം ആണ് കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട് എന്നതും പറയാതിരിക്കാൻ കഴിയില്ല.

രണ്ടു ഭാഗങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ മാസം റിലീസ് ചെയതത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ഒന്നാം ഭാഗത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ രശ്മിക തന്റെ പ്രതിഫലം കുത്തനെ കൂട്ടി ചോദിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഒന്നാം ഭാഗത്തിന് രണ്ട് കോടി രൂപയാണ് താരം പ്രതിഫലം വാങ്ങിയത്. ഇപ്പോൾ രണ്ടാം ഭാഗത്തിന് വേണ്ടി മൂന്ന് കോടി രൂപ പ്രതിഫലം വേണം എന്നാണ് താരം ആവശ്യപ്പെട്ടത് എന്നും അത് നൽകാം എന്ന് അണിയറ പ്രവർത്തകർ എന്ന് സമ്മദിച്ചിട്ടുണ്ട് എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. വാർത്തകൾ യാഥാർഥ്യമാണ് എങ്കിൽ താരത്തിന്റെ കരിയറിലെ ഉയർന്ന പ്രതിഫലം ആയിരിക്കും അത്.





Leave a Reply