

അഭിനയ മികവുകൊണ്ട് വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിച്ച താരമാണ് മീരാ ജാസ്മിൻ. 2000-കളിൽ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു താരം. ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കുകയും ലഭിച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്കും പ്രിയങ്കരമാക്കുന്ന രൂപത്തിൽ വളരെ തനതു ഭാവങ്ങൾ ഉൾക്കൊണ്ട് താരം അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതി തുടക്കം മുതൽ താരം നേടി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലെ സിനിമകളിലാണ് താരം സജീവമായി പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകവൃന്ദം വലുതാവുകയും ചെയ്തു. 2001 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമായി നില നിന്നു. 2001 പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് അതേവർഷം തന്നെ ഒന്നിലധികം ചിത്രങ്ങൾ താരത്തിന്റെതായി പുറത്തുവന്നു.

കസ്തൂരിമാൻ, സ്വപ്നക്കൂട്, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, രസതന്ത്രം, ഫോർ ഫ്രണ്ട്സ് തുടങ്ങി സിനിമകൾ മലയാളത്തിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമകളാണ്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമക്ക് തന്നെ താരത്തിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് സിനിമയിലെ കഥാപാത്രത്തെ താരം അവതരിപ്പിച്ച ഫലിപ്പിച്ചത് എന്ന് ചുരുക്കം.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവ ലഭിച്ചു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് രണ്ട് പ്രാവശ്യം വാങ്ങാനുള്ള ഭാഗ്യമുണ്ടായി. അതിനോളം വലിയ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു എന്നു തന്നെയാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്.

പിന്നീട് സജീവമായി മലയാള സിനിമയിലും സിനിമാ ലോകത്തും താരം ഉണ്ടായിട്ടില്ല. പക്ഷേ ആ സമയത്തെല്ലാം താരം തന്റെ അഭിനയ ജീവിതം കൊണ്ട് നേടിയ ആരാധകർ താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ച് അന്വേഷിക്കുകയും തിരിച്ചു വരാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു അത്തരത്തിലുള്ള ആരാധകർക്ക് വലിയ ആഹ്ലാദം തരുന്ന ഒരു വാർത്തയാണ് പിന്നീട് പുറത്തു വന്നത്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തുവരുന്ന പുതിയ ചിത്രത്തിൽ താരത്തിന് നായികവേഷം ഉണ്ട് എന്നത് വലിയ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ 2022 ൽ പുറത്തിറങ്ങാൻ പോകുന്ന മലയാള സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയലോകത്തേക്ക് കടന്നു വരുന്നത്. സിനിമയുടെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. താൻ സിനിമയിലേക്ക് കടന്നു വരുന്നതിൽ പ്രേക്ഷകർ വളരെ ആവേശഭരിതരാണ് എന്ന് കേട്ടതിൽ സന്തോഷം ഉണ്ട് എന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്ന പ്രേക്ഷകർക്ക് ഈ സിനിമ വലിയ സന്തോഷം തന്നെയായിരിക്കും എന്നതിൽ സംശയമില്ല.





Leave a Reply